ഫറോക്ക്: വെസ്റ്റ് നല്ലൂർ, പാണ്ടിപ്പാടം, പുറ്റേക്കാട് പള്ളിത്തറ പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഫറോക്കിൽ എത്താനുള്ള ദുരിതം പരിഹരിക്കാൻ എളേടത്തുകുന്ന് റെയിൽവേ മേൽപ്പാലം താത്കാലികമായി കാൽനട യാത്രയ്ക്ക് യോഗ്യമാക്കണമെന്ന് സി.പി.ഐ ഫറോക്ക് ലോക്കൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ഓൺലൈൻ യോഗത്തിൽ വിജയകുമാർ പൂതേരി അദ്ധ്യക്ഷത വഹിച്ചു. കമാനപ്പാലം റോഡിൽ വെള്ളം കെട്ടി നിൽക്കുകയാണ്. ഇതോടെ ഫറോക്കിലെത്താൻ റെയിൽവേ ട്രാക്കാണ് ഉപയോഗിക്കുന്നത്. ഈ സാഹചര്യത്തിൽ നിർമ്മാണം പൂർത്തീകരിച്ച എളേടത്തുകുന്ന് റെയിൽവേ മേൽപ്പാലം കാൽനടയാത്രയ്ക്ക് സജ്ജീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. പി. സുരേഷ് ബാബു, പി. മുരളീധരൻ, കെ. രത്നാകരൻ, ടി. ചന്ദ്രൻ, ഒ. ഭക്തവത്സലൻ, പി.പി മുഹമ്മദലി, ചന്ദ്രമതി തൈത്തോടൻ തുടങ്ങിയവർ സംസാരിച്ചു.