മുക്കം: അഗസ്ത്യൻ മുഴിയിലെ ഒരു മൊബൈൽ ഫോൺ ഷോപ്പിലെ ജീവനക്കാരൻ ഉൾപ്പെടെ മൂന്നു പേർക്കു കൂടി മുക്കത്ത് കൊവിഡ് സ്ഥിരീകരിച്ചു. പൂളപ്പൊയിൽ സ്വദേശിയായ 20കാരനാണ് രോഗം സ്ഥിരീകരിച്ച മൊബൈൽ ഷോപ്പ് ജീവനക്കാരൻ.അഗസ്ത്യൻ മുഴിയിലെ രണ്ട് ഇൻഡസ്ട്രിയൽ സ്ഥാപനങ്ങളിലെ 9 ജീവനക്കാർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. മുക്കം അങ്ങാടിയിൽ ഓർഫനേജ് റോഡിൽ പ്രവർത്തിക്കുന്ന ഒരു മൊബൈൽ ഫോൺ റിപ്പേർ ഷോപ്പിലെ ജീവനക്കാരനായ കാവനൂർ സ്വദേശിക്കും കഴിഞ്ഞ ദിവസം കൊ വിഡ് സ്ഥിരീകരിച്ചിരുന്നു. വെള്ളിയാഴ്ച മുക്കം സി.എച്ച്.സി യിൽ 100 പേർക്ക് ആൻ്റി ജൻ ടസ്റ്റ് നടത്തിയതിൽ മൊബൈൽ ഫോൺ ഷോപ്പിലെ ജീവനക്കാരനു പുറമെ നീലേശ്വരം സ്വദേശിയായ 63കാരിക്കും രോഗം കണ്ടെത്തി.മുണ്ടുപാറയിലെ മറ്റൊരു വീട്ടിലെ വൃദ്ധ ദമ്പതികൾക്ക് രോഗം സ്ഥിരീകരിച്ചതിനെ തുടർന്ന് ചികിത്സയ്ക്ക് കോഴിക്കോടു മെഡിക്കൽ കോളേജിലെയ്ക്ക് മാറ്റിയപ്പോൾ അവരുടെ വീട്ടിൽ ഒറ്റപെട്ട വൃദ്ധമാതാവിനെ നിരീക്ഷണാർത്ഥം മാറ്റിയിരുന്നു 95 കാരിയായ ഇവർക്ക് കൊവിഡ് പോസിറ്റീവായി കണ്ടെത്തിയിട്ടുണ്ട്.