കൽപ്പറ്റ: ജില്ലാതല സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ഇന്ന് കൽപ്പറ്റ എസ്.കെ.എം..ജെ സ്‌കൂൾ ഗ്രൗണ്ടിൽ നടക്കും. രാവിലെ 8.40 ന് ജില്ലാ കലക്ടർ ഡോ. അദീല അബ്ദുള്ള പതാക ഉയർത്തി അഭിവാദ്യം സ്വീകരിക്കും. കൊവിഡ് പശ്ചാത്തലത്തിൽ പരേഡ് ഉണ്ടാവില്ല. മുഖ്യാതിഥിയായി മന്ത്രി പങ്കെടുക്കില്ല.

ആരോഗ്യ പ്രവർത്തകരുടെയും ശുചീകരണ തൊഴിലാളികളുടെയും പ്രതിനിധികളെ ചടങ്ങലേക്ക് പ്രത്യേകം ക്ഷണിച്ചിട്ടുണ്ട്. 9.07 ന്ചടങ്ങുകൾ അവസാനിക്കും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് നടക്കുന്ന പരിപാടിയിൽ പൊതുജനങ്ങൾക്ക് പ്രവേശനമുണ്ടായിരിക്കില്ല.