punalur-rajan

കോഴിക്കോട്: വിഖ്യാത ഫോട്ടോഗ്രാഫർ പുനലൂർ രാജൻ (81) ഇനി നിറം മങ്ങാത്ത ഓർമ്മ.

ഹൃദയാഘാതത്തെ തുടർന്ന് നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ 1. 40നായിരുന്നു അന്ത്യം. സംസ്‌കാരം ഔദ്യോഗിക ബഹുമതികളോടെ മാനാരി ശ്മശാനത്തിൽ നടന്നു.
തിരുവണ്ണൂരിലെ 'സാനഡു"വിലായിരുന്നു താമസം. ഭാര്യ: തങ്കമണി (റിട്ട. ഹെഡ്മിസ്ട്രസ്, ചാലപ്പുറം അച്ചുതൻ ഗേൾസ് എച്ച്.എസ്. എസ് ). മക്കൾ:ഡോ. ഫിറോസ് രാജൻ ( കാൻസർ സർജൻ, കോവൈ മെഡിക്കൽ സെന്റർ, കോയമ്പത്തൂർ), ഡോ. പോപ്പി രാജൻ (ക്വാലാലമ്പൂർ മെഡിക്കൽ കോളേജ്).കൊല്ലത്ത് ശൂരനാട് പുത്തൻവിളയിൽ ശ്രീധരൻ - പള്ളിക്കുന്നത്ത് ഈശ്വരി ദമ്പതികളുടെ മകനായി 1939-ലായിരുന്നു ജനനം. മാവേലിക്കര രവി വർമ്മ സ്കൂളിൽ നിന്ന് ഫൈൻ ആർട്സ് ഡിപ്ലോമ നേടി. 1963-ൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ആർട്ടിസ്റ്റ് ഫോട്ടോഗ്രാഫറായി . 1994 ൽ വിരമിച്ചു.

കേരള രാഷ്ട്രീയ - സാഹിത്യ - സാമൂഹിക രംഗങ്ങളിലെ നിരവധി പ്രമുഖരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം കാമറയിൽ അവരുടേതായി ഒപ്പിയെടുത്ത അപൂർവ ചിത്രങ്ങളിലെല്ലാം 'പുനലൂർ മുദ്ര" പതിഞ്ഞിരുന്നു. വൈക്കം മുഹമ്മദ് ബഷീർ, എസ്.കെ.പൊറ്റക്കാട്, എം.ടി.വാസുദേവൻ നായർ, ജോസഫ് മുണ്ടശ്ശേരി, തകഴി, സുകുമാർ അഴീക്കോട്, എസ്.എ.ഡാങ്കെ, എ.കെ.ജി, ഇ.എം.എസ്, എം.എൻ.ഗോവിന്ദൻ നായർ, സി.അച്യുതമേനോൻ, പി.കെ.വാസുദേവൻ നായർ തുടങ്ങിയവരുടെയെല്ലാം പുനലൂർ ചിത്രങ്ങൾ, പ്രത്യേകിച്ച് പഴയ കാലത്തെ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോകൾ വേറിട്ടുനിൽക്കുന്നു.

കുട്ടിക്കാലത്തേ കടുത്ത ബഷീർ ആരാധകനായ പുനലൂർ രാജൻ കോഴിക്കോട് മെഡിക്കൽ കോളേജിൽ ജോലിയ്ക്കെത്തിയതിനു പിറകെ അദ്ദേഹത്തിന്റെ സന്തതസഹചാരിയായി . ബഷീറിയൻ നർമ്മം പ്രതിഫലിക്കുന്നതുൾപ്പെടെ എണ്ണമറ്റ 'സുൽത്താൻ ചിത്ര"ങ്ങളുണ്ട് പുനലൂർ രാജന്റേതായി.മോസ്കോ സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഫിലിമോട്ടോഗ്രഫിയിൽ നിന്ന് സിനിമാട്ടോഗ്രഫി പഠിച്ചിട്ടുണ്ട് . കെ.പി.എ.സി യിലൂടെ സിനിമാപദ്ധതി തുടങ്ങാൻ സി.പി.ഐ ആലോചിച്ചപ്പോൾ ത്രിവത്സര കോഴ്സിന് മോസ്കോയിലേക്ക് അയയ്ക്കുകയായിരുന്നു. പക്ഷേ, പഠിച്ച് മടങ്ങിയെത്തുമ്പോൾ പാർട്ടി ആ പദ്ധതി ഉപേക്ഷിച്ചിരുന്നു. 'ബഷീർ: ഛായയും ഓർമ്മയും", 'എം.ടി യുടെ കാലം" എന്നീ പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. രണ്ടാം ലോക മഹായുദ്ധത്തിന്റെ ബാക്കിപത്രങ്ങളുടെ നേർക്കാഴ്ച നിറഞ്ഞ 'മഹായുദ്ധത്തിന്റെ മുറിപ്പാടുകൾ"ക്ക് സോവിയറ്റ് ലാൻഡ് നെഹ്‌റു അവാർഡ് ലഭിച്ചു.

പു​ന​ലൂ​ർ​ ​രാ​ജ​ന്റെ​ ​വി​യോ​ഗ​ത്തിൽ
മു​ഖ്യ​മ​ന്ത്രി​ ​അ​നു​ശോ​ചി​ച്ചു

കോ​ഴി​ക്കോ​ട്:​ ​ച​രി​ത്ര​ത്തെ​ ​രാ​ഷ്ട്രീ​യ​ ​ഉ​ൾ​ക്കാ​ഴ്ച​യോ​ടെ​ ​പി​ന്തു​ട​ർ​ന്ന​ ​പ്ര​തി​ഭാ​ധ​ന​നാ​യ​ ​ഫോ​ട്ടോ​ഗ്രാ​ഫ​റാ​യി​രു​ന്നു​ ​പു​ന​ലൂ​ർ​ ​രാ​ജ​നെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പി​ണ​റാ​യി​ ​വി​ജ​യ​ൻ​ ​അ​നു​സ്‌​മ​രി​ച്ചു.
ബ​ഷീ​ർ,​ ​എ​സ്.​കെ,​ ​എം​ ​ടി​ ​തു​ട​ങ്ങി​യ​ ​സാ​ഹി​ത്യ​ ​പ്ര​തി​ഭ​ക​ളു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​അ​സു​ല​ഭ​ ​സ​ന്ദ​ർ​ഭ​ങ്ങ​ൾ​ ​ചി​ത്ര​ങ്ങ​ളി​ലൂ​ടെ​ ​രാ​ജ​ൻ​ ​അ​ന​ശ്വ​ര​മാ​ക്കി.​ ​ഇ​ ​എം.​എ​സ് ​ഉ​ൾ​പ്പെ​ടെ​യു​ള്ള​ ​സ​മു​ന്ന​ത​ ​രാ​ഷ്ട്രീ​യ​ ​നേ​താ​ക്ക​ളെ​യും​ ​രാ​ജ​ൻ​ ​കാ​മ​റ​യു​മാ​യി​ ​പി​ന്തു​ട​ർ​ന്നി​രു​ന്നു.​ ​സാ​ഹി​ത്യ​കാ​ര​ന്മാ​രു​മാ​യി​ ​എ​ന്ന​ ​പോ​ലെ​ ​ഇ​ട​തു​പ​ക്ഷ​ ​നേ​താ​ക്ക​ളു​മാ​യും​ ​അ​ദ്ദേ​ഹം​ ​ഉ​റ്റ​ബ​ന്ധം​ ​പു​ല​ർ​ത്തി.​ ​ബ്ലാ​ക്ക് ​ആ​ൻ​ഡ് ​വൈ​റ്റ് ​ചി​ത്ര​ങ്ങ​ളു​ടെ​ ​സാ​ദ്ധ്യ​ത​ക​ൾ​ ​ഇ​ത്ര​യ​ധി​കം​ ​പ്ര​യോ​ജ​ന​പ്പെ​ടു​ത്തി​യ​ ​ഫോ​ട്ടോ​ഗ്രാ​ഫ​ർ​മാ​ർ​ ​അ​ധി​ക​മി​ല്ല.
പു​ന​ലൂ​ർ​ ​രാ​ജ​ന്റെ​ ​വേ​ർ​പാ​ട് ​സാം​സ്കാ​രി​ക​ ​കേ​ര​ള​ത്തി​ന് ​വ​ലി​യ​ ​ന​ഷ്ട​മാ​ണെ​ന്ന് ​മു​ഖ്യ​മ​ന്ത്രി​ ​പ​റ​ഞ്ഞു.

​കെ.​സു​രേ​ന്ദ്രൻ
കോ​ഴി​ക്കോ​ട്:​ ​കോ​ഴി​ക്കോ​ടി​ന്റെ​ ​സാം​സ്കാ​രി​ക​ ​ച​രി​ത്ര​ത്തി​ൽ​ ​പു​ന​ലൂ​ർ​ ​രാ​ജ​ന്റെ​ ​ചി​ത്ര​ങ്ങ​ൾ​ക്ക് ​എ​ന്നും​ ​സ്ഥാ​ന​മു​ണ്ടെ​ന്ന് ​ബി.​ജെ.​പി​ ​സം​സ്ഥാ​ന​ ​പ്ര​സി​‌​ഡ​ന്റ് ​കെ.​സു​രേ​ന്ദ്ര​ൻ​ ​അ​നു​ശോ​ച​ന​ ​സ​ന്ദേ​ശ​ത്തി​ൽ​ ​പ​റ​ഞ്ഞു.​ ​രാ​ഷ്ട്രീ​യ​ ​-​ ​സാ​ഹി​ത്യ​ ​-​ ​സാം​സ്കാ​രി​ക​ ​മേ​ഖ​ല​ക​ളി​ലെ​ ​പ​ഴ​യ​കാ​ല​ ​പ്ര​മു​ഖ​രു​ടെ​ ​അ​ത്യ​പൂ​ർ​വ​ചി​ത്ര​ങ്ങ​ൾ​ ​ഒ​പ്പി​യെ​ടു​ത്തി​ട്ടു​ണ്ട് ​അ​ദ്ദേ​ഹം.