കോഴിക്കോട്: കോഴിക്കോട് വിമാനത്താവളം അടയ്ക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ സ്വകാര്യ ഫയൽ ചെയ്ത കേസിൽ വിമാനത്താവളം നിലനിർത്തുന്നതിന് കക്ഷി ചേരാൻ മലബാർ ഡവലപ്മെന്റ് കൗൺസിൽ യോഗം തീരുമാനിച്ചു.

അപകടത്തെക്കുറിച്ച് അന്വേഷണം നടന്നുകൊണ്ടിരിക്കെ ഈ ആവശ്യവുമായി ഹൈക്കോടതിയെ സമീപിച്ചത് ദുരൂഹമാണ്. എയർപോർട്ട് അതോറിറ്റി ഒഫ് ഇന്ത്യയുടെയും ഡി.ജി.സി.എയുടെയും എല്ലാ മാനദണ്ഡങ്ങളും കൃത്യമായി പാലിച്ചാണ് കോഴിക്കോട് വിമാനത്താവളം പ്രവർത്തിക്കുന്നത്.

ആഗസ്റ്റ് ഏഴിന് അപകടത്തിൽപ്പെട്ടത് ചെറിയ വിമാനമാണ്. എന്നിട്ടും വലിയ വിമാന സർവീസ് താത്ക്കാലികമായി നിർത്തിയത് നീതിക്ക് നിരക്കാത്തതാണ്. ഭാവി പ്രവർത്തനങ്ങൾ ഊർജിത

പെടുത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും കോഴിക്കോട് വിമാനത്താവളത്തിന്റെ ഗുണഭോക്താക്കളുടെയും അഭ്യുദയകാംക്ഷികളുടെയും വിവിധ സംഘടനകളുടെയും സൂം മീറ്റിംഗ് ചേരാൻ തീരുമാനിച്ചു. കേസിന്റെ തുടർ നടപടിക്കായി ജനറൽ സെക്രട്ടറി അഡ്വ. എം.കെ അയ്യപ്പനെ ചുമതലപ്പെടുത്തി . കൗൺസിൽ പ്രസിഡന്റ് എയർപോർട്ട് അഡ്വൈസറി കമ്മിറ്റി അംഗവുമായ ഷെവലിയർ സി.ഇ.ചാക്കുണ്ണി അദ്ധ്യക്ഷത വഹിച്ചു.