കുന്ദമംഗലം: കുന്ദമംഗലം കോടതിയിലെ സ്വാതന്ത്ര്യ ദിന ആഘോഷത്തിൽ മജിസ്ട്രേറ്റ് എ. നിസാം പതാക ഉയർത്തി സ്വാതന്ത്ര്യ ദിന സന്ദേശം നൽകി. ബാർ അസോസിയേഷൻ പ്രസിഡന്റ് എം. മുസ്തഫ അദ്ധ്യക്ഷത വഹിച്ചു. അരുൺ, ഷമീർ കുന്ദമംഗലം, ക്ലർക്ക് സോമൻ, ജെ.എസ് സ്വപ്ന, യാക്കൂബ് ബിലാൽ എന്നിവർ പ്രസംഗിച്ചു. ധനേഷ്, ശ്രീകുമാർ, മുരളി എന്നിവർ സംബന്ധിച്ചു.
"വൃത്തി സുരക്ഷയാണ്" എന്ന കാമ്പയിനോടെ വെൽഫെയർ പാർട്ടി പ്രവർത്തകർ കുന്ദമംഗലം അങ്ങാടി ശുചീകരിച്ചു. ജില്ലാ കമ്മിറ്റിയംഗം സി.പി സുമയ്യ ഉദ്ഘാടനം ചെയ്തു. പാർട്ടി പഞ്ചായത്ത് പ്രസിഡന്റ് സി. അബ്ദു റഹ്മാൻ പതാക ഉയർത്തി. ഇ.പി ഉമർ, അബ്ദുൽ വാഹിദ്, സലീം മേലേടത്ത്, എൻ. ജാബിർ, പി.എം ഷരീഫുദ്ദീൻ, ഇ. അമീൻ, കെ.കെ അബ്ദുൽ ഹമീദ്, പി.പി. സക്കീന, ഫർസാന നേതൃത്വം നൽകി.
ചാത്തമംഗലം സേവാഭാരതി ഓഫീസിന് മുന്നിൽ ജില്ലാ സമിതി അംഗം ടി. സുബ്രഹ്മണ്യൻ പതാക ഉയർത്തി. സുനിൽ കുമാർ, സുജീഷ്, സതീശൻ, ഉമേഷ്, ബിബിൻ പങ്കെടുത്തു. വെള്ളപ്പൊക്കവും എലിപ്പനിയും ബാധിച്ച കൂഴക്കോട് ഇഷ്ടിക ബസാർ പ്രദേശത്തെ അമ്പതോളം വീടുകളിലും കച്ചവട സ്ഥാപനങ്ങളും ബസ്‌സ്റ്റോപ്പുകളും സേവാഭാരതി പ്രവർത്തകർ അണു നശീകരണം നടത്തി. ഹെൽത്ത് സൂപ്പർവൈസർ ഒ.കെ. ജനാർദ്ധനൻ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി സുനിൽ വെള്ളനൂർ സ്വാഗതവും സംയോജകൻ കൃഷ്ണദാസ് മണ്ണിലെടം നന്ദിയും പറഞ്ഞു. സി. വിജയൻ, ടി. മനോജ്, അനുരാജ്, ഭാഗ്യനാഥൻ, ശ്രീകുമാർ, ഉണ്ണികൃഷ്ണൻ, രജീഷ്, പ്രഭാകരൻ എന്നിവർ നേതൃത്വം നൽകി.
കുന്ദമംഗലം മണ്ഡലം കോൺഗ്രസ് ഓഫീസ് പരിസരത്ത് ഡി.സി.സി അംഗം മറുവാട്ട് മാധവൻ പതാക ഉയർത്തി. മണ്ഡലം പ്രസിഡന്റ് ബാബു നെല്ലൂളി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലീന വാസുദേവൻ, ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് ടി. പത്മാക്ഷൻ, ജനറൽ സെക്രട്ടറി എ. ഹരിദാസൻ, മണ്ഡലം ഭാരവാഹികളായ സി.പി. രമേശൻ, ചന്ദ്രൻ മേപ്പറ്റ, സുനിൽദാസ് കോരങ്കണ്ടി, സോമൻ തട്ടാരക്കൽ, വിനോദ് കാരയിൽ എന്നിവർ സംബന്ധിച്ചു.
കുന്ദമംഗലം ഗ്രാമ പഞ്ചായത്തിൽ പ്രസിഡന്റ് ലീന വാസുദേവൻ പതാക ഉയർത്തി. വൈസ് പ്രസിഡന്റ് കെ.പി. കോയ, വികസന കാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ആസിഫ റഷീദ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ടി.കെ. ഹിതേഷ് കുമാർ, പഞ്ചായത്ത് അംഗങ്ങളായ എ.കെ. ഷൗക്കത്തലി, എം.വി. ബൈജു, പി. പവിത്രൻ, എം. ബാബുമോൻ എന്നിവർ സംബന്ധിച്ചു.
കുന്ദമംഗലം: എസ്.വൈ.എസ് കുന്ദമംഗലം യൂണിറ്റ് കമ്മിറ്റി സ്വാതന്ത്ര ദിനത്തിൽ ദേശീയ പാതയോരത്തെ ഫുട്പാത്തുകൾ ശുചീകരിച്ചു, കെ. ജബ്ബാർ, കെ. ശ്രീജ്, പി. മുഹമ്മദ്, പി.പി റഷീദ്, കെ.പി ദാവൂദലി, പി.കെ അബൂബക്കർ എന്നിവർ നേതൃത്വം നൽകി. കുന്ദമംഗലം മഹല്ല് മുസ്ലിം ജമാഅത്ത് സ്വാതന്ത്രദിനം ആഘോഷിച്ചു, മഹല്ല് ജനറൽ സെക്രട്ടറി സൈനുദ്ധീൻ നിസാമി പതാക ഉയർത്തി. എം.പി മൂസ ഹാജി, കെ. ജാഫർ, ശുഹൈബ് എന്നിവർ പങ്കെടുത്തു.
ചൂലാം വയൽ കോൺഗ്രസ് കമ്മിറ്റി നടത്തിയ സ്വാതന്ത്ര്യ ദിനാഘോഷ പരിപാടികൾ ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി എ. ഹരിദാസൻ ഉദ്ഘാടനം ചെയ്തു. മുതിർന്ന കോൺഗ്രസ് നേതാവ് എ.പി. ഗോപാലൻ പതാക ഉയർത്തി. എ.പി. മാധവൻ അദ്ധ്യക്ഷത വഹിച്ചു. സി. ബാലൻ, എ.പി. ബാലൻ, ടി. സുധീർ, എ.പി. അബ്ദുറഹിമാൻ പ്രസംഗിച്ചു. കുന്ദമംഗലം സമഭാവന അയൽപക്കവേദി സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടിയിൽ പ്രസിഡന്റ് എ.കെ ബിജു പതാക ഉയർത്തി. ജയപ്രകാശൻ, കെ. ഷാജി, എംകെ. സുഗേഷ് എന്നിവർ പ്രസംഗിച്ചു.