kodiyathur
ചെറുവാടി ഗവ. ഹയർസെക്കൻഡറി സ്‌കൂളിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം

കൊടിയത്തൂർ: ആൾക്കൂട്ടവും ആഘോഷവും ഒഴിവാക്കി ചെറുവാടി ഗവ. ഹയർ സെക്കൻഡറി സ്‌കൂളിൽ സ്വാതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. പ്രധാനാദ്ധ്യാപിക കെ. അജിത പതാക ഉയർത്തി. സ്വാതന്ത്ര്യ ദിനം 2020 കുടുംബത്തോടൊപ്പം എന്ന പരിപാടിയിൽ ഓരോ കുട്ടിയും അവർ നിർമ്മിച്ച ദേശീയ പതാകയുമായി വീട്ടുകാരോടൊപ്പം ചേർന്ന് ആഘോഷിച്ചു. ദേശഭക്തി ഗാനം, പ്രസംഗം, ദേശീയ ഗാന മത്സരം തുടങ്ങിയ പരിപാടികൾ കുട്ടികൾക്കായി സംഘടിപ്പിച്ചു.