കോഴിക്കോട്: ദി ട്രൂത്ത് മാഗസിനിന്റെ എഡിറ്ററും കലാ സാംസ്‌കാരിക പ്രവർത്തകനുമായ വി.രാജേഷ് (രാജേഷ് പടനിലം, 49) നിര്യാതനായി.
രണ്ടു വർഷം മുമ്പ് മാവൂർ റോഡിലുണ്ടായ വാഹനാപകടത്തിൽ സാരമായി പരിക്കേറ്റ് ചികിത്സയിലായിരുന്നു. കേരളാ ഫോട്ടോ വീഡിയോഗ്രാഫേഴ്‌സ് ആൻഡ് കളർ ലാബ് വർക്കേഴ്‌സ് ഫെഡറേഷൻ (എ.ഐ.ടി.യു.സി) മുൻ ജില്ലാ സെക്രട്ടറിയാണ്. കലാ സാംസ്‌കാരിക സംഘടനയായ കാഴ്ചയുടെ സെക്രട്ടറിയെന്ന നിലയിലും പ്രവർത്തിച്ചിട്ടുണ്ട്.
പടനിലം പിലാശ്ശേരി വിജയ നിവാസിൽ പരേതരായ കെ.ഐ.പണിക്കരുടെയും സരോജിനി ടീച്ചറുടെയും മകനാണ്. ഭാര്യ: സിന്ധു. മക്കൾ: മേധരാജ്, മമത രാജ് (പ്രോവിഡൻസ് സ്‌കൂൾ, കോഴിക്കോട്). സഹോദരങ്ങൾ: പരേതനായ വേണുഗോപലൻ, വിജയൻ, വിജയലക്ഷ്മി, രാജേശ്വരി. സഞ്ചയനം ചൊവ്വാഴ്ച.