കോഴിക്കോട്: എസ്.എൻ.ഡി.പി യോഗം 1270 തിരുവമ്പാടി ശാഖയിൽ ശ്രീനാരായണ ഗുരുദേവന്റെ 166 മത് ജയന്തിയാഘോഷത്തിന്റെ ഭാഗമായി ഇന്ന് ശാഖാ മെമ്പർമാരുടെ ഭവനങ്ങളിൽ പീത പതാക ഉയർത്തണം.

21 വരെയാണ് പതാക ഉയർത്തി കെട്ടേണ്ടത്. ഇലഞ്ഞിക്കൽ ദേവീക്ഷേത്ര ഗുരു സന്നിധിയിൽ രാവിലെ 7ന് ശാഖാ പ്രസിഡന്റ് സജീവ് പുതുപറമ്പിൽ പതാക ഉയർത്തും. കൊവിഡ് പശ്ചാത്തലത്തിൽ ആരോഗ്യ വകുപ്പിന്റെയും സർക്കാരിന്റെയും നിർദ്ദേശങ്ങൾ പാലിച്ച് വീടുകളിൽ പ്രാർത്ഥനയും ഗുരുദേവ കൃതികളുടെ പാരായണവുമായി ചതയദിനഘോഷവും സമാധി ദിനാചരണവും നടക്കണം. ക്ഷേത്രത്തിൽ ഗുരുപൂജയും ഗുരു പുഷ്പാഞ്ജലിയും മറ്റു വഴിപാടുകളും 7034343470 എന്ന നമ്പറിൽ വിളിച്ച് ബുക്കു ചെയ്യാം.