കോഴിക്കോട്: കരിപ്പൂർ വിമാനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന 83 പേർ കൂടി ആശുപത്രി വിട്ടു. 61 പേർ കൂടി ചികിത്സയിലുണ്ട്. കോഴിക്കോട് ജില്ലയിൽ 41 പേരും മലപ്പുറത്ത് 20 പേരുമാണ് കഴിയുന്നത്. മെഡിക്കൽ കോളേജ് ആശുപത്രി-2,​ മിംസ് കോഴിക്കോട്-19,​ ബേബി മെമ്മോറിയൽ-10,​ മൈത്ര-9,​ ഇക്ര-1,​ മലപ്പുറം ജില്ലയിൽ അൽമാസ് കോട്ടക്കൽ-1,​ അൽഷിഫ പെരിന്തൽമണ്ണ-10,​ കോരമ്പയിൽ മഞ്ചേരി-1,​ എം.ഇ.എസ് പെരിന്തൽമണ്ണ-3,​ മിംസ് കോട്ടക്കൽ-3,​ മൗലാന-2 എന്നിങ്ങനെയാണ് ചികിത്സയിൽ കഴിയുന്നവർ. ചികിത്സയിലുള്ള 13 കുട്ടികളിൽ എട്ടുപേർ കോഴിക്കോടും അഞ്ച് പേർ മലപ്പുറം ജില്ലയിലുമാണ്. മിംസിൽ ചികിത്സയിൽ കഴിയുന്ന ഒരാൾ വെന്റിലേറ്ററിൽ തുടരുകയാണ്. 11 പേരുടെ നില ഗുരുതരമാണ്. ഇതിൽ 9 പേർ കോഴിക്കോടും രണ്ട് പേർ മലപ്പുറത്തുമാണ് ചികിത്സയിൽ കഴിയുന്നത്.