കൊടിയത്തൂർ: ചുളളിക്കാംപറമ്പ് കണ്ടെയ്ൻമെന്റ് സോണാക്കി പ്രഖ്യാപിച്ചു. 13,14 വാർഡുകളിലുളള ഒരു യുവാവിനും ഗൾഫിൽ നിന്നെത്തി ക്വാറന്റൈയ്നിൽ കഴിയുന്ന പതിനാലുകാരനും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് കണ്ടെയ്ൻമെന്റ് സോണാക്കിയത്. മത്സ്യ-മാംസ കച്ചവടക്കാർക്ക് രാവിലെ 9 മുതൽ ഉച്ചയ്ക്ക് രണ്ട് മണി വരെയും മറ്റു കച്ചവടക്കാർക്ക് രാവിലെ 9 മുതൽ വൈകീട്ട് നാല് മണി വരെയുമാണ് തുറന്ന് പ്രവർത്തിക്കാനുളള അനുമതി നൽകിയത്. മാവൂർ പന്നിക്കോട് റോഡിൽ ഗതാഗത നിയന്ത്രണവും എടവനക്കാട് പാലത്തിന് സമീപം ഗതാഗതം പൂർണ്ണമായും ഒഴിവാക്കിയും അത്യാവശ്യ യാത്രയ്ക്ക് മാത്രം പോകാനായി പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്.