കുറ്റ്യാടി: മകൾ വിവാഹിതയായതിന്റെ സന്തോഷസൂചനമായി ലൈബ്രറിയ്ക്ക് പുസ്തകം സമ്മാനിച്ച് എഴുത്തുകാരൻ നവാസ് മൂന്നാംകൈ. മകൾ ഷിറിൻ ഷഹാനയുടെ വിവാഹത്തിന്റെ ഭാഗമായാണ് വേളം കുളമുള്ളതിൽ കുഞ്ഞമ്മദ് സ്മാരക ലൈബ്രറിയ്ക്ക് പുസ്തകങ്ങൾ നൽകിയത്. നവവരൻ റജൂൽ പുസ്തകങ്ങൾ ഏറ്റുവാങ്ങി. പൗലോ കൊയ്‌ലോ, ഷിവ് വേര, റോബിൻ ശർമ, ബി.എസ് വാരിയർ, പാണക്കാട് ബഷീറലി ശിഹാബ് തങ്ങൾ തുടങ്ങിയ എഴുത്തുകാരുടെ പത്ത് പുസ്തകങ്ങളാണ് സമ്മാനിച്ചത്. ത്വയ്യിബ് പുതിയോട്ടിൽ,
ത്വൽഹത്ത് ദാരിമി, അനീസ് ആറങ്ങാട്ട്, പി.കെ റഷാദ്, സി.കെ സമദ്, എ. സുഫൈദ്, ഒ.ടി സുൽഫിത്ത് എറിഷാദ്, നസീർ ചെറവോട്ട്, ഡി.കെ റഷീദ്, എം.എ അബ്ദുൽ ഖാദർ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.