വെസ്റ്റ്ഹിൽ അനാഥമന്ദിരസമാജത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷം
വെസ്റ്റ്ഹിൽ: വെസ്റ്റ്ഹിൽ അനാഥമന്ദിരസമാജത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. സെക്രട്ടറി കാരാട്ട് വത്സരാജ് ദേശീയ പതാക ഉയർത്തി. അസിസ്റ്റന്റ് മാനേജർ പി. ശ്രീധരൻ, ജീവനക്കാർ, അന്തേവാസികൾ എന്നിവർ സംബന്ധിച്ചു. ചടങ്ങിൽ മധുരവിതരണവും നടത്തി.