ഫാറൂക്ക് കോളേജ്: ശ്രീ രാരൻ കേളച്ചൻ കാവ് ശ്രീദേവി മന്ദിരത്തിന്റെ ഭാഗമായ

സുദർശനം വാട്ട്സ്ആപ്പ് കൂട്ടായ്മ കർക്കിടക പരിസമാപ്തി ആഘോഷിച്ചു. നൂറിലധികം കുടുംബങ്ങളിലെ 32 പാരായണക്കാർ ഡിസംബർ വരെ രാമായണ പാരായണം നടത്തും. 20 മുതൽ 90 വയസ് വരെയുള്ളവർ യജ്ഞത്തിൽ പങ്കുചേരും. ഗൂഗിൾമീറ്റിലൂടെ രാമായണ തത്വങ്ങളുടെ ഓൺലൈൻ ചർച്ചയും നടത്തും. കൂട്ടായ്മയുമായി സഹകരിക്കാൻ ബന്ധപ്പെടുക. കെ.സുന്ദർ രാജ്: 9446352340, വിജയകുമാർ: 9920450093, ബേബിഗിരിജ: 7994646385.