രാമനാട്ടുകര: രാമനാട്ടുകര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ഓഫീസിൽ പ്രസിഡന്റ് പ്രദീപ് പനേങ്ങൽ പതാക ഉയർത്തി. കെ.ടി റസാക്ക് അദ്ധ്യക്ഷത വഹിച്ചു. പി.സി ജനാർദ്ദനൻ, അക്ഷയ് ദിനേശ്, എം.പി അയ്യപ്പൻ, റിയാസ് കട്ടയാട്ട്, അനിൽകുമാർ മേലത്ത്, ഉമ്മർ അഷറഫ് പാണ്ടികശാല തുടങ്ങിയവർ സംസാരിച്ചു. 21, 22 ഡിവിഷൻ കമ്മിറ്റിയിൽ എം.കെ ശങ്കരനാരായണൻ പതാക ഉയർത്തി. കെ.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. എം.കെ പ്രേംരാജ്, എം.കെ രാജേഷ് തുടങ്ങിയവർ സംസാരിച്ചു.

ബൂത്ത് കമ്മിറ്റി 98ൽ മണ്ഡലം പ്രസിഡന്റ് പ്രദീപ് പനേങ്ങൽ പതാക ഉയർത്തി. ഇ.കെ ജംഷീർ അദ്ധ്യക്ഷത വഹിച്ചു. വി. മോഹൻദാസ് മുഖ്യ പ്രഭാഷണം നടത്തി. ടി.കെ അറമുഖൻ, രഞ്ജിത്ത് മുടക്കഴി, പ്രവീൺ ഉണ്ണിയാലുങ്ങൽ, പി. ഷെഫീഖ്, മുഹമ്മദ് താജിദ് തുടങ്ങിയവർ സംസാരിച്ചു. ബൂത്ത് കമ്മിറ്റി 102ൽ ബ്ലോക്ക് പ്രസിഡന്റ് കെ. സുരേഷ് പതാക ഉയർത്തി. പി. സുകുമാരൻ അദ്ധ്യക്ഷത വഹിച്ചു. പ്രദീപ് പനേങ്ങൽ മുഖ്യ പ്രഭാഷണം നടത്തി. ടി. അസീസ്,​ ഗോപി പെരുമ്പിൽ, പി. ജോൺസൺ, കെ. സുനിൽ തുടങ്ങിയവർ സംസാരിച്ചു. ഡിവിഷൻ 11ൽ പി. മണികണ്ഠൻ പതാക ഉയർത്തി. എൻ.ടി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ഐ.പി ഷൈജു, കെ. ഗോപിനാഥൻ, സുധീഷ് മാരാത്ത്, എൻ.ടി നാരായണൻ, എൻ.ടി ബിജിത തുടങ്ങിയവർ സംസാരിച്ചു.

രാമനാട്ടുകര മണ്ഡലം മഹിളാ കോൺഗ്രസ് ബംഗ്ലാവ് പറമ്പ് യൂണിറ്റിൽ കെ.പി ശാലിനി പതാക ഉയർത്തി. എം. മിനി അദ്ധ്യക്ഷത വഹിച്ചു. വി. മിധുഷ, പി. സ്‌നേഹ കാന്തി, എം. പത്മിനി, ഹിംന എന്നിവർ സംസാരിച്ചു. യൂത്ത് കോൺഗ്രസ് കോലോർകുന്ന് മേഖല കമ്മിറ്റി സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി എസ്.എസ്.എൽ.സി, +2 വിജയികളെ അനുമോദിച്ചു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് പ്രദീപ് പനേങ്ങൽ ഉദ്ഘാടനം ചെയ്തു. യു. അമിത്ത് അദ്ധ്യക്ഷത വഹിച്ചു. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പർ പി. മധു മുഖ്യാതിഥിയായി. പി. നിഖിൽ, സുഭീഷ് മാരാത്ത്, ടി. അൻസൽ റബിൻ, ടി. യാസിർ തുടങ്ങിയവർ സംസാരിച്ചു.

യൂത്ത് കോൺഗ്രസ് ബൂത്ത് 91 പൊറ്റപ്പടി എസ്.എസ്.എൽ.സി, +2 വിജയികൾക്ക് മൊമെന്റോ സമ്മാനിച്ചു. അക്ഷയ് ദിനേശ് പരിപാടി ഉദ്ഘാടനം ചെയ്തു. പി.എസ് അനീഷ് അദ്ധ്യക്ഷത വഹിച്ചു. ടി. അമൃത, പി. അർജുൻ, അനഘ രാജേഷ്, എൻ.ടി രജ്ഞിത്ത് തുടങ്ങിയവർ സംസാരിച്ചു. രാമനാട്ടുകര ജവഹർ ബാൽ മഞ്ചിന്റെ സ്വാതന്ത്ര്യ ദിനാഘോഷം 'കൊടിപാറട്ടെ' ഗൃഹാങ്കണങ്ങളിൽ പതാക ഉയർത്തി ആഘോഷിച്ചു. അനിൽ തോട്ടോളി ഉദ്ഘാടനം ചെയ്തു. അവിനേഷ് പ്രേം, എം.കെ കാർത്തിക്, ടി. അഭിരാമി, എം.കെ അമരീഷ്,​ അവന്തിക, ആനന്ദ് കീർത്തന തുടങ്ങിയവർ നേതൃത്വം നൽകി.