കോഴിക്കോട്: കേരള സാംസ്‌കാരിക പരിഷത്ത് ദ്വിദിന സംസ്ഥാന വെബ് തമ്പ് സമാപിച്ചു. സംസ്ഥാന പ്രസിഡന്റ് അഡ്വ. ഷെരീഫ് ഉള്ളത്ത് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി ജഗത് മയൻ ചന്ദ്രപുരി അദ്ധ്യക്ഷത വഹിച്ചു. മുൻ എം.എൽ.എ ടി.ശരത് ചന്ദ്ര പ്രസാദ് മുഖ്യ പ്രഭാഷണം നടത്തി. ഗാന്ധിയൻ സമാധാന ജീവനം സാധ്യമാണ് എന്ന സെമിനാർ ഗാന്ധി സ്മാരക നിധി സെക്രട്ടറി അജിത്ത് വെന്നിയൂർ ഉദ്ഘാടനം ചെയ്തു. കെ. വേദവ്യാസൻ അധ്യക്ഷത വഹിച്ചു. പരിസ്ഥിതി സെമിനാർ പ്രൊഫ. ശോഭീന്ദ്രൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന കോ ഓർഡിനേറ്റർ എം.പി.എ.ലത്തീഫ് അദ്ധ്യക്ഷത വഹിച്ചു. സ്വാതന്ത്ര്യ ചിന്തകൾ സംവാദം റിട്ട. ഡിവൈ.എസ്‌പി എം.എ. ബഷീർ ഉദ്ഘാടനം ചെയ്തു. അഷ്റഫ് വാവാട് അദ്ധ്യക്ഷത വഹിച്ചു. തുടി കലാസംഗമം രാധാകൃഷ്ണൻ പൂവത്തിക്കൽ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ല പ്രസിഡന്റ് കെ.ബി. നല്ലളൻ അദ്ധ്യക്ഷത വഹിച്ചു.