​ഫറോക്ക്:​ കൊളത്തറ കാലിക്കറ്റ് അംഗപരിമിത വിദ്യാലയത്തിലെ കാഴ്ച​ ​പരിമിതിയുള്ള കുട്ടികൾക്കായി ഓൺലൈൻ സ്വാതന്ത്ര്യ ദിനാഘോഷം. ഗൂഗിൾ മീറ്റിലൂടെയാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും സമ്മേളിച്ചത്. പതാക ഉയർത്തലും ചടങ്ങുകളും വീട്ടിലിരുന്ന് വീക്ഷിച്ചു. ഉ​ദ്​ഘാടകയായ കോഴിക്കോട് വിദ്യാഭ്യാസ ഉപഡയറക്ടർ വി​.​പി മിനി​​സന്ദേശം നൽകി. വിദ്യാഭ്യാസ​ ഓഫീസർ കെ. പ്രദീ​പ്,​​ പി.ടി.എ പ്രസിഡന്റ് സിദ്ധീഖ് വൈദ്യരങ്ങാടി എന്നിവർ സംസാരിച്ചു. കുറച്ച് ​അദ്ധ്യാ​​പകർ മാത്രമേ സ്കൂളിൽ എത്തിയുള്ളൂ. പ്രിൻസിപ്പൽ എം.കെ അബ്ദുൾ റസാക് പ​താ​ക ഉയർത്തി. ഹെഡ് മാസ്റ്റർ ടി. അബ്ദുൽ റസാക് സ്വതന്ത്ര്യ ദിന സന്ദേശം കൈമാറി.