img302008
കാരശേരി തോട്ടക്കാടിൽ അറുത്ത് വിൽക്കാൻ ശ്രമിച്ച ചത്ത പോത്ത്

മുക്കം: ചത്ത പോത്തിനെ അറുത്ത് വിൽക്കാനുള്ള ശ്രമം നാട്ടുകാർ തടഞ്ഞു. ആനയാംകുന്ന് സ്വദേശി ജാബിദ് എന്ന അഷ്റഫിനെതിരെ മുക്കം പൊലീസ് കേസെടുത്തു. കാരശ്ശേരി പഞ്ചായത്തിലെ തോട്ടക്കാട് മലമുകളിൽ ഇയാളുടെ ഉടമസ്ഥതയിലുള്ള ആളൊഴിഞ്ഞ സ്ഥലത്തുവച്ചാണ് രോഗം ബാധിച്ച് ചത്ത പോത്തിനെ അറുത്ത് കോഴിക്കോട്ടെ കല്യാണ വീട്ടിലെത്തിക്കാൻ ശ്രമം നടന്നത്. വിവരമറിഞ്ഞ നാട്ടുകാർ പഞ്ചായത്തിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.