ബാലുശ്ശേരി: കൊവിഡിൽ നിന്നും ആരോഗ്യ പ്രവർത്തകർക്ക് സുരക്ഷ ഉറപ്പാക്കുന്നതിനായി പനങ്ങാട് കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് ബാലുശ്ശേരി റീജനൽ ബാങ്ക് ഹെൽപ്പ് ഡസ്ക് കാബിൻ സമർപ്പിച്ചു. പ്രസിഡന്റ് സി.കെ. രാഘവൻ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ ഷീജ മങ്ങാടൻ കണ്ടി അദ്ധ്യക്ഷത വഹിച്ചു. മെഡിക്കൽ ഓഫീസർ ഡോ. അഫ്സൽ, ബാങ്ക് സെക്രട്ടറി സന്തോഷ് കുറുമ്പൊയിൽ, ഡോ. വിപിൻ, ദിനേശൻ പനങ്ങാട്, ബാലൻ കലിയങ്ങലം, കെ.ഇ. ഗീത, ജയശ്രീ, സെലീന, എൻ.പി. സൗമിനി സംസാരിച്ചു.