പേരാമ്പ്ര: ഉണ്ണിക്കുന്ന് താനിയുള്ളപറമ്പിൽ റോഡ് പഞ്ചായത്ത് പ്രസിഡന്റ് കെ.എം റീന ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എം. ജ്യോതി അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ ടി.പി കുഞ്ഞനന്തൻ, വി.കെ രവീന്ദ്രൻ, കെ.എം രാധ, വാർഡ് കൺവീനർ വി.കെ ബാലൻ, യു.സി രാജൻ എന്നിവർ പങ്കെടുത്തു. തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പതിനൊന്നാം വാർഡിലെ റോഡ് നിർമ്മിച്ചത്.