വടകര: അഴിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ സ്വാതന്ത്ര്യ ദിന ആഘോഷം അഴിയൂർ ബ്ലോക്ക് വൈസ് പ്രസിഡന്റ് പി. രാഘവൻ പതാക ഉയർത്തി ഉദ്ഘാടനം ചെയ്തു. മണ്ഡലം വൈസ് പ്രസിഡന്റ് കെ.പി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. അശോകൻ ചോമ്പാല, വി.കെ അനിൽകുമാർ, എം. ഇസ്മായിൽ, പാമ്പള്ളി ബാലകൃഷ്ണൻ, കെ.പി വിജയൻ, പറമ്പത്ത് പുരുഷോത്തമൻ, സോമൻ കൊളരാട്ട്, ഹരിദാസ് മുക്കാളി, ഷെറഫുദ്ധീൻ, രാജീവൻ എടത്തട്ട, വത്സൻ, രാമത്ത് പുരുഷു എന്നിവർ സംസാരിച്ചു.