വടകര: ആഗസ്റ്റിലെ റേഷൻ വിഹിതം, മഞ്ഞ - പിങ്ക് കാർഡുടമകൾക്കുള്ള പി.എം.ജി.കെ.എ.വൈ ഭക്ഷ്യധാന്യങ്ങൾ എന്നിവ വാങ്ങാൻ കഴിയാത്തവർക്ക് ഇനിയുള്ള ദിവസങ്ങളിലും റേഷൻ വിഹിതം ലഭിക്കുമെന്ന് വടകര താലൂക്ക് സപ്ലൈ ഓഫീസർ അറിയിച്ചു. പൊതു വിഭാഗം കാർഡുകൾക്കുള്ള 15 രൂപയുടെ സ്‌പെഷ്യൽ അരി, സൗജന്യ ഭക്ഷ്യധാന്യ കിറ്റുകൾ എന്നിവ ഇനിയുളള ദിവസങ്ങളിൽ റേഷൻ കടകളിൽ എത്തിച്ച് സ്റ്റോക്ക് ചെയ്ത് വിൽപന നടത്തേണ്ടതിനാൽ സ്ഥല പരിമിതിയുണ്ടാകും. ഇതോടെയാണ് വേഗത്തിൽ റേഷൻ വാങ്ങാൻ നിർബന്ധിക്കുന്നത്