മുക്കം: മുക്കം മേഖലയിലെ വിദ്യാലയങ്ങളും സ്ഥാപനങ്ങളും സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. ഒയിസ്ക ഇന്റർനാഷണൽ മുക്കം ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ നടന്ന ചടങ്ങിൽ നോർത്ത്‌ മേഖല വൈസ് പ്രസിഡന്റ് ബെന്നി ജോസ് പതാക ഉയർത്തി. ജനറൽ സെക്രട്ടറി കെ.പി വദൂദ് റഹ്മാൻ അദ്ധ്യക്ഷത വഹിച്ചു. ട്രഷറർ ഉസ്സൻ ഗ്രീൻഗാഡൻ, സജി കുന്നുമ്മൽ, സുനിൽ കുമാർ എന്നിവർ സംസാരിച്ചു. സാംസ്കാരിക സംഘടനയായ ആവാസ് തിരുവമ്പാടി പ്രവർത്തകരുടെ വീടുകളിലും ദേശീയ പതാക ഉയർത്തി പ്രതിജ്ഞയെടുത്തു. വൈസ് ചെയർപേഴ്സൺ എ.എം. ബിന്ദുകുമാരി, സന്തോഷ് മേക്കട, ശശി വെണ്ണക്കോട്, വി.സി. ഷാജി, ബൈജു കല്ലുരുട്ടി, എ. സുന്ദരൻ പ്രണവം, എ.എൻ. ദേവദാസൻ, ഉഷ കൂട്ടക്കര, നന്ദു നാരായണൻ എന്നിവർ നേതൃത്വം നൽകി. കൂമ്പാറ മാങ്കുന്ന് പട്ടിക വർഗ്ഗ കോളനിയിൽ നന്ദു നാരായണൻ പതാക ഉയർത്തി. ചാത്തമംഗലത്ത് സേവാഭാരതി സംഘടിപ്പിച്ച ചടങ്ങിൽ ജില്ലസമിതി അംഗം ടി. സുബ്രഹ്മണ്യൻ പതാക ഉയർത്തി. സുനിൽ കുമാർ, സുജീഷ്, സതീശൻ, ഉമേഷ്, ബിബിൻ എന്നിവർ പങ്കെടുത്തു. വിദ്വാർത്ഥികളെ പങ്കെടുപ്പിക്കാതെ കൊവിഡ് പ്രോട്ടോകോൾ പാലിച്ച് അദ്ധ്യാപകർ മാത്രം പങ്കെടുത്തും ചില സ്കൂളുകളിൽ സ്വാതന്ത്ര്യദിനാഘോഷം നടന്നു. പലരും വീടുകളിൽ ദേശീയ പതാക ഉയർത്തി. താഴെ കൂടരഞ്ഞി ദാറുൽ ഉലൂം എ.എൽ.പി സ്കൂളിൽ പ്രധാനാദ്ധ്യാപകൻ കെ.പി ജാബിർ പതാക ഉയർത്തി. കൂടരഞ്ഞി പഞ്ചായത്ത് പ്രസിഡന്റ് സോളി ജോസഫ് ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ഷിയാസ് ഇല്ലിക്കൽ അദ്ധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് അംഗം സി.കെ കാസിം പ്രഭാഷണം നടത്തി. എസ്.കെ.എസ്.എസ്.എഫ് കാരശ്ശേരി ശാഖ ഫ്രീഡം സ്ക്വയർ സംഘടിപ്പിച്ചു. മഹല്ല് ഖാളി മുഹമ്മദ് ബാഖവി ദേശീയ പതാക ഉയർത്തി. കെ.പി ഇസ്ഹാഖ് പ്രതിജ്ഞ ചൊല്ലി കൊടുത്തു. മണാശ്ശേരി എം.കെ.എച്ച്.എം.എം.ഒ ഹയർ സെക്കൻഡറി സ്കൂളിൽ സ്വാതന്ത്ര്യ ദിനം ആചരിച്ചു. ഓൺ ലൈൻ അസംബ്ലി ചേർന്ന് പ്രതീകാത്മകമായി പതാക ഉയർത്തി. എൻ.എസ്.എസ് ലീഡർ താരീഹുൽ ഫാരിസ് പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എം.എ.എം.ഒ കോളേജ് ചരിത്ര വിഭാഗം തലവൻ ഡോ. അജ്മൽ മുഈൻ പ്രഭാഷണം നടത്തി. പ്രിൻസിപ്പൽ സന്തോഷ്‌ മൂത്തേടം അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ എൻ.എസ്.എസ് യൂണിറ്റ് പോസ്റ്റർ നിർമ്മാണം, പ്രസംഗം, ദേശഭക്തി ഗാനം, ക്വിസ് മത്സരങ്ങളും നടത്തി. മുക്കം മുസ്ലിം ഓർഫനേജ് സി.ഇ.ഒ അബ്ദുള്ള കോയ ഹാജി, പി.ടി.എ പ്രസിഡന്റ്‌ വിനോദ് കുമാർ, ഹെഡ് മാസ്റ്റർ എം.പി ജാഫർ, സീനിയർ അദ്ധ്യാപകരായ ജയ ജേക്കബ്, പി. ഹുസൈൻ എന്നിവർ സംസാരിച്ചു. എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ടി.വി വീണ സ്വാഗതവും സ്റ്റാഫ്‌ കൗൺസിൽ സെക്രട്ടറി കെ.കെ ഷൗക്കത്ത് നന്ദിയും പറഞ്ഞു.