കോഴിക്കോട്: ശ്രീനാരായണ ഗുരുദേവന്റെ 166-ാം ജയന്തിയെ വരവേറ്റ് എസ്.എൻ.ഡി.പി യോഗം കോഴിക്കോട് വെസ്റ്റ് ഹിൽ യൂണിയന്റെ ആഭിമുഖ്യത്തിൽ ഇന്നലെ പതാകാദിനമായി ആചരിച്ചു. യൂണിയൻ ആസ്ഥാനമായ അത്താണിക്കൽ ശ്രീനാരായണ ഗുരുവരാശ്രമത്തിൽ സെക്രട്ടറി സുധീഷ് കേശവപുരി പതാക ഉയർത്തി. പ്രസിഡന്റ് ഷനൂബ് താമരക്കുളം അദ്ധ്യക്ഷത വഹിച്ചു.
ശാഖാകേന്ദ്രങ്ങളിലും ശ്രീനാരായണീയ ഭവനങ്ങളിലും ഭക്തജനങ്ങൾ പതാക ഉയർത്തി. കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് ഒരുക്കിയ പതാകാദിനാചരണ ചടങ്ങുകളിൽ ശാഖാ ഭാരവാഹികൾ മാത്രമാണ് പങ്കെടുത്തത്.
മാങ്കാവ് ശാഖയിൽ എം.ടി. മനോജ് കുമാർ, കോവൂരിൽ പി.അരവിന്ദാക്ഷൻ, ഗോവിന്ദപുരം ശാഖയിൽ പ്രഭാകരൻ പൂവത്തിങ്കൽ, ശ്രീകണ്‌ഠേശ്വരം ശാഖയിൽ എം. മുരളീധരൻ കോട്ടൂളി, എരഞ്ഞിപ്പാലം ശാഖയിൽ സി.പി. കുമാരൻ, ചക്കോരത്തുകുളത്ത് വള്ളോളി സുരേന്ദ്രൻ, വെസ്റ്റ് ഹിൽ ശാഖയിൽ ടി.കെ.വിനോദ്, കക്കുഴിപ്പാലത്ത് കെ. ബാലകൃഷ്ണൻ, പുതിയങ്ങാടി ശാഖയിൽ ഇ.സദാനന്ദൻ, വെങ്ങാലിയിൽ തയ്യിൽ ജനാർദ്ദനൻ, എടക്കരയിൽ കെ.രവീന്ദ്രൻ, കണ്ടോത്ത്‌പാറ ശാഖയിൽ കെ.കെ.ബിജു, നരിക്കുനിയിൽ പി. അപ്പു, ചെറുവറ്റയിൽ കെ.കെ. ദിനു, ചേളന്നൂർ ശാഖയിൽ എസ്.ജി.ഗിരീഷ് കുമാർ, കിഴക്കുമുറിയിൽ ശ്രീധരൻ കല്ലട, പുല്ലാളൂർ ശാഖയിൽ കെ.വി.ഭരതൻ, തലക്കുളത്തൂർ പറമ്പത്ത് ശാഖയിൽ പി.കെ.ഭരതൻ, ബിലാത്തിക്കുളം ശാഖയിൽ കെ.ബിനുകുമാർ, അത്താണിക്കൽ ശാഖയിൽ കെ.ബാലൻ, എരഞ്ഞിക്കൽ ശാഖയിൽ കെ.വാസുദേവൻ എന്നിവർ പതാക ഉയർത്തി.