സമ്പർക്കം മൂലം 12 പേർക്ക്

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 15 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. വിദേശത്ത് നിന്ന് വന്ന ഒരാൾക്കും കർണാടകയിൽ നിന്നെത്തിയ രണ്ടുപേർക്കും സമ്പർക്കം മൂലം 12 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 13 പേർ ഇന്നലെ രോഗമുക്തരായി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1146 ആയി. ഇതിൽ 820 പേർ രോഗമുക്തരായി. ചികിത്സയ്ക്കിടെ അഞ്ചു പേർ പേർ മരണപ്പെട്ടു. 321 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 308 പേർ ജില്ലയിലും 13 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

ദുബായിൽനിന്നു വന്ന പടിഞ്ഞാറത്തറ സ്വദേശി (51), ആഗസ്റ്റ് 13 ന് ബംഗളുരുവിൽനിന്നു വന്ന ആറാട്ടുതറ സ്വദേശി (31), 15 ന് കർണാടകയിൽനിന്നു വന്ന ഗുണ്ടൽപേട്ട സ്വദേശി (28), വാളാട് സമ്പർക്കത്തിലുള്ള 4 വാളാട് സ്വദേശികൾ (പുരുഷന്മാർ 29, 22, സ്ത്രീ 30, കുട്ടി 3), ഒരു വാരാമ്പറ്റ സ്വദേശി (20), പടിഞ്ഞാറത്തറ സമ്പർക്കത്തിലുള്ള 3 മുണ്ടക്കുറ്റി സ്വദേശികൾ, (സ്ത്രീ 26, കുട്ടികൾ 8, 3), അഞ്ചാംമൈൽ സമ്പർക്കത്തിലുള്ള കാട്ടിക്കുളം സ്വദേശികൾ (26, 31), മേപ്പാടി സമ്പർക്കത്തിലുള്ള ചൂരൽമല സ്വദേശിയായ ആൺകുട്ടി (12), കോഴിക്കോട് മെഡിക്കൽ കോളേജ് ജീവനക്കാരിയുടെ ഭർത്താവ് പനമരം സ്വദേശി (36) എന്നിവരാണ് രോഗം സ്ഥിരീകരിച്ച് ചികിത്സ ആരംഭിച്ചത്.

രോഗമുക്തർ

വാളാട് സ്വദേശികളായ 8 പേർ, കൽപ്പറ്റ സ്വദേശികളായ 2 പേർ, വെണ്മണി, നെന്മേനി, പെരിക്കല്ലൂർ സ്വദേശികളായ ഓരോരുത്തർ വീതവുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്.


ഇന്നലെ നിരീക്ഷണത്തിലായത് 223 പേർ

129 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2761 പേർ

387 പേർ ആശുപത്രിയിൽ

ഇന്നലെ അയച്ചത് 285 പേരുടെ സാമ്പിളുകൾ

ഇതുവരെ അയച്ചത് 33878 സാമ്പിളുകൾ

ഫലം ലഭിച്ചത് 32234

31088 നെഗറ്റീവും 1146 പോസിറ്റീവും