ചേളന്നൂർ: 5437 കർഷകരുടെ അക്കൗണ്ടിലേക്ക് കിസാൻ സമ്മാൻനിധി തുകയെത്തിച്ച് ചേളന്നൂർ കൃഷിഭവൻ ബ്ലോക്ക് പരിധിയിൽ ഒന്നാമത്. 5063 പേരെ കക്കോടി കൃഷിഭവനും 4467 പേരെ നന്മണ്ടയും 4256പേരെ തലക്കളത്തൂരും 3903 പേരെ കാക്കൂരും 3103 പേരെ നരിക്കുനിയും പങ്കാളികളാക്കി. ഇതേ തുടർന്ന് കർഷക ദിനത്തിൽ കർഷകമോർച്ച പഞ്ചായത്ത് സമിതി ചേളന്നൂർ കൃഷി ഓഫീസർ ടി. ദിലീപ് കുമാറിനെയും കൃഷി അസി. ഓഫീസർ എം.എസ് നഷിദ തുടങ്ങിയ ജീവനക്കാരെയും ആദരിച്ചു. കർഷകമോർച്ച പഞ്ചായത്ത് പ്രസിഡന്റ് വി.കെ പ്രമോദ് അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി. എലത്തൂർ മണ്ഡലം പ്രസിഡന്റ് സി.പി. സതീഷ്, എ.ഡി.സി അംഗം കരിങ്ങാലി വിജയൻ, ബി.ജെ.പി പഞ്ചായത്ത് പ്രസിഡന്റ് പി.ടി. സുധീഷ്, എ.എം. ജ്യോതികുമാർ, സോമൻ കക്കാട്ട് എന്നിവർ സംബന്ധിച്ചു.