കുറ്റ്യാടി: ഗവ. താലൂക്ക് ആശുപത്രിയിൽ ഞായറാഴ്ച്ച രാത്രി 11.30 ഓടെ ഒരു സംഘം കാഷ്വാലിറ്റിയിലെത്തി ഡോക്ടറെ അസഭ്യം പറയുകയും ജീവനക്കാരെ കൈയ്യേറ്റം ചെയ്യാനും ശ്രമിച്ചതിൽ നടപടിയ്ക്ക് ആവശ്യം. കൊവിഡ് കാലത്ത് ഏറെ ത്യാഗങ്ങൾ സഹിച്ചും സേവനം അനുഷ്ടിക്കുന്ന ആരോഗ്യ പ്രവർത്തകരെ ആക്രമിക്കുന്നവർക്കെതിരെ നടപടി വേണമെന്ന് കുറ്റ്യാടി താലൂക്ക് ആശുപത്രി എച്ച്.എം.സി കൺവീനറും ചെയർമാനും ആവശ്യപെട്ടു.