പേരാമ്പ്ര: ഉയർന്ന വോൾട്ടേജിൽ വീട്ടുപകരണങ്ങൾ നശിച്ചു. പൈതോത്ത് യുവധാര ഗ്രന്ഥാലയത്തിന് സമീപത്തെ ട്രാൻസ്ഫോമറിലെ ഉയർന്ന വോൾട്ടേജ് കാരണം ഒമ്പതോളം വീടുകളിലാണ് നാശം. ടി.വി, ഫാൻ, മിക്‌സി, ഇൻഡക്ഷൻ കുക്കർ, ബൾബുകൾ എന്നിവ നശിച്ചു. തുടർച്ചയായ മൂന്നാം തവണയും പ്രശ്നം ആവർത്തിച്ചിട്ടും പരിഹാരം ഉണ്ടായില്ല.