കുറ്റ്യാടി: കുന്നുമ്മൽ പഞ്ചായത്ത് സി.എഫ്.എൽ.ടി.സിയിലേക്ക് കക്കട്ടിലെ വ്യാപാരികൾ 30,000 രൂപ കൈമാറി. പഞ്ചായത്ത് പ്രസിഡന്റ് കെ.ടി. രാജൻ ധനസഹായം ഏറ്റുവാങ്ങി. വ്യാപാരി സമിതി സെക്രട്ടറി ടി. സുധീർ, ഏകോപന സമിതി സെക്രട്ടറി പറമ്പത്ത് നാണു, പഞ്ചായത്ത് അംഗം വിജിലേഷ്, വി.പി. ഗോപാലൻ, ബാലൻ മലയിൽ, ഹണി രാജീവൻ തുടങ്ങിയവർ പങ്കെടുത്തു.