കുറ്റ്യാടി : മരതോങ്കര പഞ്ചായത്തിലെ വില്യംപാറ അംബേദ്ക്കർ കോളനിയിൽ ഓൺലൈൻ പഠന സൗകര്യമൊരുക്കി. കേരള എൻ.ജി.ഒ അസോസിയേഷന്റെ സദ്ഗമയ വിദ്യാഭ്യാസ സഹായ പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് അംബേദ്ക്കർ സാംസ്‌കാരിക നിലയത്തിൽ പഠന സൗകര്യം ഒരുക്കിയത്. ജില്ലാ പ്രസിഡന്റ് കെ.പ്രദീപൻ വായനശാല ഭാരവാഹികൾക്ക് പഠനോപകരണങ്ങൾ കൈമാറി. നാദാപുരം ബ്രാഞ്ച് പ്രസിഡന്റ് വി.പി.സുനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി.എം.ചന്ദ്രൻ ,കെ.ദിനേശൻ, ടി.ജൂബേഷ്, എം.പി.നന്ദകുമാർ, വി.എ.കുരുവിള, കെ.പി.അബ്ദുൽ റസാഖ്, വി.എൻ.കെ.സുനിൽകുമാർ, കെ.എം.വിനോദൻ, ശ്രീജിത്ത് കോതോട്, പി.ദിനേശൻ, മോഹനൻ മത്തത്ത്, എം.എ.ബിജോയ്, സന്തോഷ്, സെബാസ്റ്റ്യൻ എന്നിവർ പങ്കെടുത്തു.