പേരാമ്പ്ര: കൊവിഡ് സമാശ്വാസ ധനസഹായ പദ്ധതിയുടെ പേരാമ്പ്ര ബ്ലോക്ക് തല ഉദ്ഘാടനം കുറ്റിവയൽ ക്ഷീരസഹകരണ സംഘത്തിൽ നടന്നു. ഏപ്രിൽ മാസത്തിൽ പാൽ അളന്ന കർഷകർക്ക് ഒരു ചാക്ക് കാലി തീറ്റയ്ക്ക് 400 രൂപ സബ്‌സിഡി നൽകും. പാലളവിന്റെ അടിസ്ഥാനത്തിലാണ് ധനസഹായം നൽകുക. കായണ്ണ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പി.പി. സജീവൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ.സി. സതി ഉദ്ഘാടനം ചെയ്തു. ഡയറി എക്സ്റ്റൻഷൻ ഓഫീസർ മുഹമ്മദ് നവാസ്, സംഘം പ്രസിഡന്റ് കെ.വി.സി ഗോപി, സെക്രട്ടറി പി.എം രമ്യ എന്നിവർ പങ്കെടുത്തു.