kunnamangalam-death
ഇസ്മായിൽ മാസ്റ്റർ

കുന്ദമംഗലം: പാലക്കാട് ചിറ്റിലഞ്ചേരി എ. യു.പി സ്‌കൂൾ റിട്ട. അദ്ധ്യാപകൻ കെട്ടാങ്ങൽ പാലക്കുറ്റി കളത്തിൽ ഇസ്മയിൽ (67 ) നിര്യാതനായി. മാവൂർ അരയങ്കോട് സ്വദേശിയാണ്. സ്വതന്ത്ര കർഷക സംഘം കുന്ദമംഗലം നിയോജക മണ്ഡലം ജനറൽ സെക്രട്ടറി, ചാത്തമംഗലം പൂളക്കോട് 21-ാം വാർഡ് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി, പാലക്കുറ്റി മഹല്ല് വൈസ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ഭാര്യ: മറിയ. മക്കൾ: ഫൈസൽ (അസി. എൻജിനിയർ, പെരുമണ്ണാമൂഴി), ഹസീന (മലയമ്മ എ.യു.പി സ്‌കൂൾ അദ്ധ്യാപിക). മരുമക്കൾ: നൗഷാദ് (മലയമ്മ), സമീന (കീഴുപറമ്പ്). സഹോദരങ്ങൾ: പരേതനായ ഇ.കെ. മുഹമ്മദ്, മൊയ്തീൻഹാജി (കൂളിമാട്), ആലിഹാജി (കൊടുവള്ളി), പരേതനായ കളത്തിൽ അഹമ്മദ് കുട്ടി മാസ്റ്റർ, അബ്ദുൽ കരീം (അരയങ്കോട്), ചേക്കുമ്മ (മാവൂർ), ആയിഷ (പുള്ളാവൂർ), പരേതയായ പാത്തുമ്മ (അരയങ്കോട്).