img202008
മുക്കം കൃഷിഭവന്റെ കർഷക ദിനാഘോഷം നഗരസഭ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്യുന്നു

മുക്കം: മുക്കം നഗരസഭ കൃഷിഭവന്റെ കർഷകദിനം ആഘോഷം മാമ്പറ്റ കാർത്തിക കല്യാണമണ്ഡപത്തിൽ ചെയർമാൻ വി. കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. പച്ചക്കറി വികസന പദ്ധതി പ്രകാരമുള്ള പച്ചക്കറി തൈകളുടെ വിതരണവും ഉദ്ഘാടനം ചെയ്തു. വികസന കാര്യ സ്ഥിരം സമിതി ചെയർമാൻ കെ.ടി. ശ്രീധരൻ അദ്ധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ഡോ. പ്രിയ മോഹൻ, നഗരസഭ കൗൺസിലർമാരായ ടി.ടി. സുലൈമാൻ, പി.കെ. മുഹമ്മദ്, പി.ടി. ബാബു, വി. ലീല, ഷഫീഖ് മാടായി, മുക്കം സഹകരണ ബാങ്ക് പ്രസിഡന്റ് പി.ടി. ബാലൻ, നഗരസഭ സെക്രട്ടറി എൻ.കെ. ഹരീഷ്, കർഷക സംഘടനകളുടെ പ്രതിനിധികളായ കെ. മോഹൻ, കെ. ഭാസ്കരൻ, കർഷകരായ ബേബി തെക്കേൽ, അടുക്കത്തിൽ മുഹമ്മദ്ഹാജി, അസിസ്റ്റന്റ് കൃഷി ഓഫിസർമാരായ സുബ്രഹ്മണ്യൻ, സി.വി. സതി, കെ.എസ് നളിനി എന്നിവർ സംസാരിച്ചു.