കോഴിക്കോട്: കേരളത്തെ അരക്ഷിതാവസ്ഥയിലേക്ക് എത്തിച്ച മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് സംസ്ഥാന വനിതാ കമ്മിറ്റിയുടെ ആഹ്വാനപ്രകാരം ഇന്ന് 'പെണ്ണൊപ്പുകൾ" പ്രതിഷേധം സംഘടിപ്പിക്കും.
സ്ത്രീകളുടെ കണ്ണീരിന് വില പറഞ്ഞു അധികാരത്തിൽ വന്ന പിണറായി സർക്കാരിന്റെ കാലത്ത് സ്ത്രീ സുരക്ഷ മരീചികയായി മാറിയതായി യു.ഡി.എഫ് വനിത സംസ്ഥാന വിഭാഗം ചെയർപേഴ്‌സൺ ലതിക സുഭാഷ്, ജനറൽ കൺവീനർ സുഹ്‌റ മമ്പാട് എന്നിവർ പറഞ്ഞു. കുറ്റപത്രത്തിൽ ഒപ്പുകൾ വെച്ചായിരിക്കും പ്രതിഷേധം.