വടകര: അഴിയൂർ പഞ്ചായത്തിൽ ഒരാൾക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഹരിതകർമ്മ സേനയിലെ അംഗത്തിനാണ് പോസിറ്റീവായത്. ഇയാളുമായി സമ്പർക്കമുള്ള ഹരിതകർമ്മ സേനാംഗങ്ങളെ ക്വാറന്റൈൻ കേന്ദ്രത്തിലേക്ക് മാറ്റി. അടുത്തദിവസം സമ്പർക്ക പട്ടികയിലുള്ളവർക്ക് പരിശോധന നടത്തും. ഒരുമാസമായി കണ്ണൂർ ജില്ലയിലുണ്ടായിരുന്ന ഹരിതകർമ്മ സേന അംഗം ഈമാസം പത്തിനാണ് അഴിയൂരിലെത്തിയത്. പഞ്ചായത്തിലെ പതിനാലാം വാർഡിലെ താമസക്കാരനായ രോഗിയെ മണിയൂർ സി.എഫ്.എൽ.ടി.സിയിലേക്ക് മാറ്റി. നിലവിൽ മൂന്ന് പോസിറ്റീവ് രോഗികളാണ് അഴിയൂരിലുള്ളത്.