മുക്കം: ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന വിപുലപ്പെടുത്താൻ മുക്കം നഗരസഭയുടെ നടപടി. മണാശ്ശേരി ഗവ. യു.പി സ്കൂളിൽ ഇന്ന് നടത്തുന്ന പരിശോധന ക്യാമ്പിൽ 200 പേരെ പരിശോധിക്കും. കഴിഞ്ഞ ആഴ്ചയിൽ മൂന്നുദിവസം മുക്കം സി.എച്ച്.സിയിൽ നടത്തിയ ക്യാമ്പിൽ 470 പേരെയാണ് പരിശോധിച്ചത്. സി.എച്ച്.സിയിൽ ക്യാമ്പ് നടത്തുന്നത് ജീവനക്കാരിലും രോഗികളിലും മറ്റാവശ്യങ്ങൾക്ക് എത്തുന്നവരിലും ആശങ്കയ്ക്ക് ഇടയാക്കുന്നതായി പരാതി ഉയർന്ന സാഹചര്യത്തിലാണ് ഇന്നത്തെ ക്യാമ്പ് മണാശ്ശേരി സ്കൂളിൽ നടത്തുന്നത്.