rooo
പാതിരാപ്പറമ്പ് ശിവൻ

കോഴിക്കോട്: ഗൾഫ് ബസാർ ബിൽഡിംഗിലെ മൊബൈൽ വേൾഡിൽ നിന്ന് മൊബൈൽ ഫോണുകൾ മോഷ്ടിച്ച കേസിലെ പ്രതി തൃശൂർ വാടാനപ്പള്ളി പാതിരാപ്പറമ്പ് ശിവൻ (54) അറസ്റ്റിലായി. ഞായറാഴ്ച അർദ്ധരാത്രിയോടെയായിരുന്നു കടയുടെ ഷട്ടറിന്റെ പൂട്ട് തകർത്തുള്ള മോഷണം. കടയിൽ നിന്ന് കവർന്ന പത്ത് മൊബൈൽ ഫോണുകളും മോഷണത്തിന് ഉപയോഗിച്ച ആയുധങ്ങളും ഇയാളിൽ നിന്ന് കണ്ടെടുത്തു.