ഹീലറായത് നിയോഗമായിരിക്കുമെന്ന് വിശ്വസിക്കാനാണ് ടി.സുധാകരന് ഇഷ്ടം.19 വർഷമായി പ്രാണിക് ഹീലിംഗ് ചികിത്സയിലൂടെ മലബാറിലെ ശ്രദ്ധേയനാണ് സുധാകരൻ. കൊവിഡ് കാലത്തും ഇദ്ദേഹം കർമ്മനിരതനാണ്. കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്കൂൾ ഒഫ് പ്രാണിക് ഹീലിംഗ് ട്രസ്റ്റിൽ എത്താൻ കഴിയാത്ത നൂറുകണക്കിന് പേരാണ് ദിവസവും വിളിക്കുന്നത്. ചെറുപ്പത്തിൽ ചികിത്സകൻ ആവണമെന്ന മോഹം പ്രാണിക് ഹിലിംഗിൽ എത്തിയത്തോടെ ജീവിത സാക്ഷാത്കാരമാവുകയായിരുന്നു. പ്രാണിക് ഹിലിംഗ് ചികിത്സയ്ക്ക് പുറമേ ബേസിക് അഡ്വാൻസ് ,സൈക്കോ തെറാപ്പി കോഴ്സ് പരിശീലിപ്പിക്കുന്നുണ്ട്. ഗുരു ഗ്രാന്റ് മാസ്റ്റർ ചൊവ കോക്സൂയുടെ 19 ഒാളം കോഴ്സുകൾ പഠിക്കാനുള്ള അവസരം ഇദ്ദേഹത്തിന് കിട്ടിയിട്ടുണ്ട്. സ്കൂൾ ഒഫ് പ്രാണിക് ഹീലിംഗ് സെന്റർ തുടങ്ങുകയും പിന്നീട് അത് ട്രസ്റ്റ് ആക്കി മാറ്റുകയും ചെയ്തു. സ്വന്തമായി സ്ഥലവും കെട്ടിടവും ഈ ട്രസ്റ്റിന്റെ മുതൽകൂട്ടാണ്. ടി.സുധാകരൻ ട്രസ്റ്റിന്റെ ചെയർമാൻ കൂടിയാണ്.സുധാകരന്റെ ഭാര്യയും മകളും ട്രെയിനർ ആണ്. മകൻ അർഹാത്തിക് യോഗ പരിശീലകനാണ്.
തുടക്കം
വയനാട് കൽപ്പറ്റ ഐ.സി.ഡി ബ്ലോക്കിലായിരുന്നു ജോലി. അക്കാലത്ത് രക്തസമ്മർദ്ദം കൂടുന്ന അസുഖം വന്നു. നാല് വർഷത്തിന് ശേഷം കോഴിക്കോട് ബാലുശ്ശേരിയിലേക്ക് സ്ഥലം മാറ്റം വാങ്ങി. മരുന്ന് കഴിക്കാതെ ബിപി മാറ്റണമെന്ന് മനസിലുറച്ചു. യാദൃശ്ചികമായി പ്രാണിക് ഹീലിംഗിനെക്കുറിച്ചുളള നോട്ടീസ് കാണാനിടയായി. ചികിത്സയ്ക്കായി സമീപിച്ചപ്പോൾ കോഴ്സ് പഠിക്കാനായിരുന്നു നിർദ്ദേശം.
കോഴ്സിന് ചേർന്നു. ബേബി.ടി മംഗളം ആയിരുന്നു അന്നത്തെ ട്രെയിനർ. ഹീലിംഗ് മേഖലയിലേക്ക് കൊണ്ടുവന്നത് മാമ്മൻ മാത്യു ആണ്. ഒരു ദിവസത്തെ പരിശീലനത്തിന് ശേഷം ആരുടെയെങ്കിലും രോഗം മാറ്റണമെന്ന നിർദ്ദേശവും കിട്ടി. ആദ്യം ചികിത്സിച്ചത് അമ്മയെയാണ്. ഈ രംഗത്ത് ചുവടുറപ്പിക്കുന്നതിന് ശക്തിയും പ്രചോദനവും അതായിരുന്നു. വർഷങ്ങൾ കഴിഞ്ഞ് അമ്മയ്ക്ക് ഹാർട്ടിൽ ബ്ലോക്ക് വന്നപ്പോഴും ഹീലിംഗായിരുന്നു ചികിത്സ.
സ്കൂൾ ഓഫ്
പ്രാണിക് ഹീലിംഗ്
ഹീലിംഗ് ചികിത്സയ്ക്കും ക്ലാസിനുമായി എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്ന സ്ഥാപനമാണ് സ്കൂൾ ഒാഫ് പ്രാണിക് ഹീലിംഗ് ആനഡ് റിസർച്ച് ട്രസ്റ്റ്.
പ്രാണിക് ഹീലിംഗിൽ 19 കോഴ്സുകൾ (ഗ്രാന്റ് മാസ്റ്റർ ചൊവ കോക്സൂയിയുടെ കോഴ്സുകൾ)
കല്പറ്റ മൈഹോം അപ്പാർട്ട് മെന്റിലും
മലപ്പുറം കൂട്ട് മുച്ചിയിലും കൊടക്കാട് ,
താമരശ്ശേരി തച്ചംപൊയിലും
ചികിത്സലഭ്യമാണ്.
Ph: 9446472951
ജീവകാരുണ്യ
പ്രവർത്തനത്തിലും
സജീവം
കേരളത്തിൽ ജീവകാരുണ്യ പ്രവർത്തനം നടത്തുന്നതിന് ഗുരു അനുവദിച്ച തന്ന ഫൗണ്ടേഷൻ ആണ് എം.സി.കെ.എസ്സ് ഫുഡ് ഫോർ ദി ഹംഗറി ഫൗണ്ടേഷൻ. കഴിഞ്ഞ വർഷം പ്രളയകെടുതിയിൽ വീട് നഷ്ടപ്പെട്ട 8 കുടുംബങ്ങൾക്ക് വീട് നൽകി അതിൽ 7എണ്ണം വയനാട്ടിലും ഒരെണ്ണം താമരശ്ശേരിയിലമാണ്. കൂടാതെ നിർധന രോഗികൾക്കും, അശരണർക്കും കിറ്റുകൾ വിതരണം ചെയ്യുന്നുണ്ട്.
പ്രാണിക് ഹീലിംഗ്
ബേസിക് കോഴ്സ്
അഡ്വാൻസ് പ്രാണിക് ഹീലിംഗ്
പ്രാണിക് സൈക്കോ തെറാപ്പി
പ്രാണിക് ക്രിസ്റ്റൽ ഹീലിംഗ്
സൈക്കിക്ക് സെൽഫ് ഡിഫെൻസ്
ക്രിയാശക്തി ഫോർ പ്രൊസ്പിരിറ്റി
ആൻഡ് സക്സസ്
അച്ചീവിംഗ് വണനസ്സ് വിത്ത് ദി ഹയർ സോൾ
അർഹാത്തിക്ക് യോഗ പ്രിപ്പറേറ്ററി ലെവൽ.
അർഹാത്തിക്ക് യോഗ ഹയർ ലെവൽ 1-2-3
പ്രാണിക് ഫെംഗ് ഷൂയി
ഹയർ ക്ലയർ വോയൻസ് മെഡിറ്റേഷൻ
ഒാൺ ദി ലോർഡ്സ് പ്രയർ
ഒാം മണി പത്മെ ഹൂം
സ്പിരിച്വൽ ബിസിനസ് മാനേജ്മെന്റ്
ഹിന്ദൂയിസം റിവീൽഡ്
സ്പിരിച്വൽ എസ്സൻസ് ഒാഫ് മാൻ
ക്രിസ്റ്റ്യാനിറ്റി റിവീൽഡ്
ബുദ്ധിസം റിവീൽഡ്
പ്രാണിക് ഫേസ് ലിഫ്റ്റ് ആൻഡ്
ബോഡി സ്കൾപ്റ്റിംഗ്
പ്രാണനായി പ്രാണിക് ഹീലിംഗ്
സ്പർശനമോ മരുന്നോ ഇല്ലാതെയുള്ള ഊർജ്ജ ചികിത്സാ രീതിയാണ്. മറ്റ് ഏത് ചികിത്സയ്ക്കുമൊപ്പം പ്രാണിക് ഹീലിംഗ് ചികിത്സ നൽകി ശാരീരിക സൗഖ്യം നേടാനും മരുന്നുകളുടെ പാർശ്വഫലം ഇല്ലാതാക്കി രോഗശമന വേഗത വർധിപ്പിക്കാനും ചികിത്സാ ചെലവും സമയവും കുറയ്ക്കാനും സാധിക്കും. എല്ലാ രോഗങ്ങൾക്കും പ്രാണിക് ഹീലിംഗിൽ ചികിത്സയുണ്ട്. ഗുരു ഗ്രാന്റ് മാസ്റ്റർ ചൊവ കോക്സൂയിയുടെ അനേക വർഷത്തെ പ്രയത്നഫലമായാണ് ചികിത്സാരീതി രൂപംകൊള്ളുന്നത്. ഇന്ന് 140 ഒാളം രാജ്യങ്ങളിൽ പ്രാണിക് ഹീലിംഗ് ചികിത്സാരീതി പ്രചാരത്തിലുണ്ട്.ഫിലിപൈൻസിലെ മനിലയിലാണ് വേൾഡ് പ്രാണിക് ഹീലിംഗ് ഫൗണ്ടേഷൻ പ്രവർത്തിക്കുന്നത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലായി 8 ഒാളം ആചാര്യൻമാരും ഇന്ത്യയിൽ നിന്ന് സീനിയർ ട്രെയിനർമാരുമാണ് ഉയർന്ന ക്ലാസുകൾ നിയന്ത്രിക്കുന്നത്. പൂനെ മുൽഷിയിലെ എം.സി.കെ.എസ് ആശ്രമം ഉയർന്ന കോഴ്സുകൾ നടത്താനായി ഗുരു തന്നെ സ്ഥാപിച്ചിട്ടുള്ള സ്ഥാപനമാണ്. കേരളത്തിൽ യോഗവിദ്യാ പ്രാണിക് ഹീലിംഗ് ഫൗണ്ടേഷൻ കാലിക്കറ്റ്, കൊച്ചി എന്നീ രണ്ട് സ്ഥാപനങ്ങളാണ് പ്രാണിക് ഹീലിംഗ് പ്രവർത്തനം നിയന്ത്രിക്കുന്നത്.
പ്രാണിക് ഹീലിംഗിൽ ശരീരത്തെ ദൃശ്യ ശരീരമെന്നും, അദൃശ്യ ശരീരമെന്നും രണ്ടായി തിരിച്ചിരിക്കുന്നു. അദൃശ്യ ശരീരത്തിലാണ് പ്രാണിക് ഹീലിംഗ് ചികിത്സനടത്തുന്നത്. ഊർജ്ജ ശരീരം എന്ന് പറയുന്നത് ഭൗതിക ശരീരത്തിൽ നിന്നും ആരംഭിച്ച് ശരീരത്തിന്റെ ആകൃതിയിലും രൂപത്തിലും നാല് ഇഞ്ച് വരെ പുറത്തേയ്ക്ക് വ്യാപിച്ചിരിക്കുന്ന ഊർജ്ജ വലയമുണ്ട്. ഇതിനെ പ്രഭാവലയം അഥവാ ഒാറ എന്ന് പറയുന്നു. എല്ലാ പ്രധാനപ്പെട്ട ആന്തരികാവയവങ്ങളും ഊർജ്ജ കേന്ദ്രങ്ങളാൽ ബന്ധപ്പെട്ടിരിക്കുന്നു. പ്രകൃതിദത്തമായ ഉൗർജ്ജം ചക്രകൾ സ്വീകരിച്ച് ശരീരത്തിന് നൽകുകയും ഉപയോഗ ശൂന്യമായ ഉൗർജ്ജം പുറത്തള്ളുകയുമാണ് ചക്രകളുടെ ധർമ്മം.
ചക്രങ്ങൾ ഏതെങ്കിലും കാരണത്താൽ പ്രവർത്തിക്കാതെ വരുമ്പോൾ ഊർജ്ജ പ്രവാഹം നിൽക്കുകയും അതോടൊപ്പം രക്തത്തിന്റെ പ്രവാഹം നിലയ്ക്കുമ്പോൾ അന്തരികാവയങ്ങളും പ്രവർത്തിക്കാതെ വരുന്നതാണ് പ്രാണിക് ഹീലിംഗിൽ അസുഖം. പ്രാണാധിക്യമോ പ്രാണ ശോഷണമോ ആണ് അസുഖ കാരണം. മനുഷ്യശരീരത്തിലെ നെഗറ്റീവ് ഊർജ്ജം പുറംതള്ളി പ്രപഞ്ചത്തിലെ ശുദ്ധമായ ഊർജ്ജത്തെ ശരീരത്തിലേക്ക് സന്നിവേശിപ്പിക്കുകയാണ് ഹീലിംഗ് ചികിത്സയിലൂടെ നൽകുന്നത്.
കുടുംബം
ഭാര്യ : ശോഭന. മകൾ ടി.എസ്. നീതു, ബാങ്ക് ഓഫ് ബറോഡയിൽ ജോലി ചെയ്യുന്നു.
മകൻ ശ്രീറാം മലയമ്മ എ.യു.പി സ്കൂളിൽ അദ്ധ്യാപകൻ.
സ്കൂൾ ഒാഫ് പ്രാണിക് ഹീലിംഗ് ആന്റ് റിസർച്ച് ട്രസ്റ്റ്
പ്രാണഭവൻ, എരഞ്ഞിപ്പാലം, കൊണ്ടൊരു നാഗത്താൻ കാവ് ( നാഗരാജ
ക്ഷേത്രത്തിന് സമീപം, സദനം റോഡ്, സിവിൽസ്റ്റേഷൻ പി.ഒ, കോഴിക്കോട്,
യോഗവിദ്യാ പ്രാണിക് ഹീലിംഗ് ഫൗണ്ടേഷൻ
യമുന ആർക്കെയ്ഡ് - 3 rd Floor, കല്ലായി റോഡ്,
കോഴിക്കോട് , റജി. നം : 35/ 2010 9446472951, 8848435778