44 പേർക്ക് സമ്പർക്കത്തിലൂടെ

കൽപ്പറ്റ: വയനാട് ജില്ലയിൽ ഇന്നലെ 47 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.ആർ. രേണുക അറിയിച്ചു. വിദേശത്ത് നിന്ന് വന്ന രണ്ടു പേർക്കും ഇതര സംസ്ഥാനത്തു നിന്നെത്തിയ ഒരാൾക്കും സമ്പർക്കം മൂലം 44 പേർക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 46 പേർ ഇന്നലെ രോഗമുക്തി നേടി.

ഇതോടെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 1193 ആയി. ഇതിൽ 866 പേർ രോഗമുക്തരായി. ചികിത്സയ്ക്കിടെ അഞ്ചു പേർ പേർ മരിച്ചു. 322 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. 313 പേർ ജില്ലയിലും 9 പേർ ഇതര ജില്ലകളിലും ചികിത്സയിൽ കഴിയുന്നു.

രോഗം സ്ഥിരീകരിച്ചവർ:

ആഗസ്റ്റ് 8 ന് കോംഗോയിൽ നിന്നുവന്ന വെണ്ണിയോട് സ്വദേശി (29), ആഗസ്റ്റ് 13 ന് ദുബൈയിൽ നിന്നുവന്ന മുപ്പൈനാട് സ്വദേശി (28), റായ്പൂരിൽ നിന്ന് ലോറിയുമായി എത്തിയ തമിഴ്നാട് സ്വദേശി (36) എന്നിവരാണ് പുറത്തു നിന്നെത്തി രോഗം സ്ഥിരീകരിച്ചവർ.

മേപ്പാടി സമ്പർക്കത്തിലുള്ള 25 ചൂരൽമല സ്വദേശികൾ (19 പുരുഷൻമാരും 6 സ്ത്രീകളും), വാളാട് സമ്പർക്കത്തിലുള്ള 4 വാളാട് സ്വദേശികൾ (പുരുഷൻമാർ 18, 25, 55 വയസ്സ്, സ്ത്രീ16), പടിഞ്ഞാറത്തറ സമ്പർത്തിലുള്ള 5 കുപ്പാടിത്തറ സ്വദേശികൾ (സ്ത്രീകൾ40, 19, 15, കുട്ടികൾ 9, 3), മാനന്തവാടി സ്വദേശിനിയുടെ സമ്പർക്കത്തിലുള്ള 4 കമ്മന സ്വദേശികൾ (പുരുഷന്മാർ 60,34, കുട്ടികൾ 7, 7), മൂപ്പൈനാട് സമ്പർക്കത്തിലുള്ള 2 കടച്ചിക്കുന്ന് സ്വദേശികൾ (സ്ത്രീ21, പെൺകുട്ടി 7), പനമരം ബേക്കറി സന്ദർശിച്ച അഞ്ചുകുന്ന് സ്വദേശി (60), കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ തരുവണ സ്വദേശിനിയുടെ സമ്പർക്കത്തിലുള്ള 3 തരുവണ സ്വദേശികൾ (പുരുഷൻ 20, സ്ത്രീകൾ 41,19) എന്നിവർക്കാണ് സമ്പർക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.


രോഗമുക്തർ

വാളാട് സ്വദേശികളായ 26 പേർ, എടവക സ്വദേശികളായ 4 പേർ, അഞ്ചാംപീടിക, കൽപ്പറ്റ, അമ്പലവയൽ, പാടിച്ചിറ സ്വദേശികളായ 2 പേർ വീതം, അരപ്പറ്റ, പടിഞ്ഞാറത്തറ, വെള്ളമുണ്ട, മാനന്തവാടി, തലപ്പുഴ, പേരിയ, മുണ്ടക്കുറ്റി, പടിഞ്ഞാറത്തറ എന്നിവിടങ്ങളിൽ നിന്നുള്ള ഓരോരുത്തർ വീതവുമാണ് രോഗം ഭേദമായി ആശുപത്രി വിട്ടത്


191 പേർ കൂടി ഇന്നലെ നിരീക്ഷണത്തിൽ

168 പേർ നിരീക്ഷണ കാലം പൂർത്തിയാക്കി

നിലവിൽ നിരീക്ഷണത്തിലുള്ളത് 2784 പേർ

360 പേർ ആശുപത്രിയിൽ

ഇന്നലെ അയച്ചത് 1327 സാമ്പിളുകൾ

ഇതുവരെ അയച്ചത് 34554 സാമ്പിളുകൾ

32465 നെഗറ്റീവും 1193 പോസിറ്റീവും