കൽപ്പറ്റ: തവിഞ്ഞാൽ ഗ്രാമപഞ്ചായത്തിലെ 1, 2, 3, 5, 6, 7, 8, 9, 10, 11, 12, 14, 22 വാർഡുകൾ, അമ്പലവയൽ പഞ്ചായത്തിലെ 2, 3 വാർഡുകൾ, തരിയോട് പഞ്ചായത്തിലെ 8, 9 വാർഡുകൾ, പനമരം പഞ്ചായത്തിലെ 5, 6 വാർഡുകൾ എന്നിവയെ കണ്ടെയ്ൻമെന്റ് സോൺ പരിധിയിൽ നിന്ന് ഒഴിവാക്കിയതായി ജില്ലാ കലക്ടർ അറിയിച്ചു.
തവിഞ്ഞാലിലെ 4, 13, 15, 16, 17, 18, 19, 20, 21 വാർഡുകളും പനമരം പഞ്ചായത്തിലെ വാർഡ് 23 ഉം കണ്ടെയ്ൻമെന്റായി തുടരും.

തിരുനെല്ലി ഗ്രാമപഞ്ചായത്തിലെ വാർഡ് 17 (മുത്തുമാരി) കൂടി കണ്ടെയ്ൻമെന്റ് സോണായി ജില്ലാ കലക്ടർ പ്രഖ്യാപിച്ചു. നിലവിൽ 8, 9, 11, 12, 14 കണ്ടെയ്ൻമെന്റ് വാർഡുകളാണ്.