road
പൊട്ടി തകർന്ന തൊട്ടിൽപാലം, കുണ്ട് തോട്, നീറ്റിക്കൊട്ട റോഡ്‌

കുറ്റ്യാടി: ടാർ പാളികൾ അടർന്ന് കുഴികളായതോടെ തൊട്ടിൽ പാലം-കുണ്ട് തോട് നീറ്റിക്കോട്ട റോഡ് യാത്ര ദുസഹം. കാവിലുംപാറ, മരുതോങ്കര ഗ്രാമവാസികളാണ് ഇതോടെ ദുരിതത്തിലായത്. കെ.എസ്.ആർ.ടി.സിയടക്കം അടക്കം നിരവധി ദീർഘദൂര സർവീസുകളുള്ള റോഡാണിത്. കനത്ത മഴയിൽ ചെളിക്കുളമായതോടെ വഴുതിവീണ് ഇരുചക്ര,​ മുചക്ര വാഹന യാത്രക്കാർക്ക് പരിക്ക് പറ്റുന്നതും പതിവായിട്ടുണ്ട്. നാല് വർഷം മുൻപ് കിഫ്ബിയിൽ പതിനേഴ് കോടി രൂപ അനുവദിച്ചെങ്കിലും നവീകരിച്ചിരുന്നില്ല. പ്രശ്നം വേഗം പരിഹരിക്കണമെന്ന് കുണ്ട് തോട് ടൗൺ കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. വി.ടി തോമസ് അദ്ധ്യക്ഷത വഹിച്ചു. അഹമ്മദ് കല്ലുക്കണ്ടി, ജോസഫ് കാഞ്ഞിരത്തിങ്കൽ, മായ പുല്ലാട്ട്, സോജൻ ആലക്കൽ, കെ.പി. വാസു, എൻ.കെ ജോയി, ബാലകൃഷ്ണൻ കക്കണ്ടി, ഉമേഷ് കുമാർ, നിഖിൽ രൂപ്, ജിജി പാറശ്ശേരി എന്നിവർ സംസാരിച്ചു.