മാവൂർ: ശ്രീനാരായണഗുരു ജയന്തിയുടെ മുന്നോടിയായി എസ്.എൻ.ഡി.പി യോഗം മാവൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ പതാകദിനം ആചരിച്ചു. യൂണിയൻ ഓഫീസിൽ ഒരുക്കിയ ചടങ്ങിൽ സെക്രട്ടറി സത്യൻ മാസ്റ്റർ പീതപതാക ഉയർത്തി. പ്രസിഡന്റ് പി.സി. അശോകൻ, യൂണിയൻ കൗൺസിലർമാരായ സുരൻ കുറ്റിക്കാട്ടൂർ, സുരേഷ്, അമൃത ഹരിദാസൻ, കെ.പി.അജിത്കുമാർ മായനാട്, പി.സി.ഗോപാലൻ എന്നിവർ സംബന്ധിച്ചു.