panthirikara
തകർന്ന പന്തിരിക്കര കോക്കാട് റോഡ്‌

പേരാമ്പ്ര: കൂത്താളി,ചങ്ങരോത്ത് പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന പന്തിരിക്കര-കോക്കാട് റോഡ് നവീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. റോഡ് പൊട്ടിപ്പൊളിഞ്ഞതോടെ കാൽനട പോലും പ്രയാസത്തിലാണ്.
മഴ കനത്തതോടെ ദുരിതം ഇരട്ടിയായി. പന്തിരിക്കരയിൽ നിന്നും വിളയാട്ട് കണ്ടിമുക്ക് വരെ പലയിടത്തും ടാറിംഗ് കാണാനില്ല.