ഫറോക്ക്: ഫറോക്കിലെ സാംസ്‌കാരിക സംഘടനയായ വായനക്കൂട്ടം ഒരുക്കിയ ത്രിദിന ഓൺലൈൻ സർഗോത്സവം ഡോ.ഗോപി പുതുക്കോട് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് എൻ. ഹരിലാൽ അദ്ധ്യക്ഷത വഹിച്ചു. ശശിധരൻ ഫറോക്ക്, രാഗേഷ് ചെറുവണ്ണൂർ, എം.എ ബഷീർ, പി.എസ് മോഹൻ ദാസ് ,പി രഘുനാഥ്, അരവിന്ദൻ പുറ്റേക്കാട്, വിജയകുമാർ പൂതേരി തുടങ്ങിയവർ സൃഷ്ടികൾ അവതരിപ്പിച്ചു. സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ഡോ. ശരത് മണ്ണൂർ നിർവഹിച്ചു.