ചേളന്നൂർ: ഡിജിറ്റൽ സേവ കോമൺ സർവീസ് സെന്ററിന് വെബ് സൈറ്റായി. സി എസ് സി സ്റ്റേറ്റ് ഹെഡ് ജിനോ ചാക്കോ വെബ് സൈറ്റ് ഉദ്ഘാടനം നിർവഹിച്ചു. സി എസ് സി കോഴിക്കോട് മാനേജർമാരായ നിഗേഷ്, കെ.പി.വിക്രം, അപരീഷ് ടി. ചേളന്നൂർ, തുടങ്ങിയവർ പങ്കെടുത്തു. പൊതുജനങ്ങൾക്ക് കേന്ദ്ര, സംസ്ഥാന സർക്കാരുകളുടെ ആനുകൂല്യങ്ങൾ, ജോലി, വിദ്യാഭ്യാസം, സ്‌കോളർഷിപ്പ് തുടങ്ങിയ കാര്യങ്ങൾ വെബ്‌സൈറ്റ് (www.cscchelannur.in ) വഴി അറിയാം.