നാദാപുരം: നാടക സംവിധായകനും എം.ടി വാസുദേവൻ നായരുടെ ഇരുട്ടിന്റെ അത്മാവിലെ ഭ്രാന്തൻ വേലായുധനായി അഭിനയിക്കുകയും ചെയ്ത രാജൻ നാദാപുരത്തെയും കരിപ്പൂർ വിമാനാപകടത്തിൽ മരിച്ച രമ്യാ മുരളീധരൻ,​ മകൾ ശിവാത്മിക എന്നിവരെയും കൂട്ടികൂട്ടം വാട്ട്സ്ആപ്പ് കൂട്ടായ്മ അനുസ്മരിച്ചു. അഡ്വ. ഇ. ഹരീഷ് കാരയിൽ അദ്ധ്യക്ഷത വഹിച്ചു. ഇ.കെ. വിജയൻ എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, തൂണേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി.സി. തങ്ങൾ, നാടക പ്രവർത്തകരായ പൗർണമി ശങ്കർ, ചന്ദ്രശേഖരൻ തിക്കോടി, പിള്ളാടി കുമാരൻ, വി.കെ. ബാലകൃഷ്ണൻ, എൻ.കെ. പ്രഭാകരൻ, എ.ടി. സജീവൻ, കെ. ഹേമചന്ദ്രൻ, ശശികുമാർ പുറമേരി, ഡോ. മുബഷിർ, ഡോ. മുസ്തഫ, ഷാജി ചീരക്കണ്ടി, വി.കെ. സജീവൻ എന്നിവർ പ്രസംഗിച്ചു.