photo
റോഡിലേക്ക് കടപുഴകി വീണ മരത്തിനടിയിൽ സ്കൂട്ടർ കുടുങ്ങിയ നിലയിൽ

ബാലുശ്ശേരി: റോഡരികിലെ വൻമരം കടപുഴകി വീണതിനടിയിൽ പെട്ട സ്‌കൂട്ടർ യാത്രികൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. സംസ്ഥാനപാതയിൽ ബാലുശ്ശേരിമുക്കിനും അറപ്പീടികയ്ക്കുമിടയിൽ വിഷ്ണു മോട്ടോഴ്സിനു സമീപം

ഇന്നലെ വൈകിട്ട് 6 മണിയോടെയായിരുന്നു സംഭവം.

നാട്ടുകാരുടെയും വി ഹെല്പ് റസ്ക്യൂ വളണ്ടിയർമാരുടെയും സഹായത്തോടെ ഫയർഫോഴ്‌സിന്റെ നേതൃത്വത്തിൽ മരം മുറിച്ചു നീക്കി. രാത്രി ഏഴു മണിയോടെ ഗതാഗതം പുന:സ്ഥാപിച്ചു.