കോഴിക്കോട്: ഹിമായത്ത് സ്‌കൂളിനടുത്തുനിന്ന് ബൈക്ക് മോഷ്ടിച്ച മൂന്നു പേർ പിടിയിലായി. ചോമ്പാല സ്വദേശി ഷാഹിദ് ( 28), പരപ്പിൽ സ്വദേശി ഹാബിൽ (21), എന്നിവരും പതിനാറുകാരനുമാണ് പിടിയിലായത്.

ശ്രീകണ്ഠേശ്വര ക്ഷേത്ര പരിസരത്തു നിന്നു ബൈക്ക് മോഷ്ടിച്ചതും വടകര കണ്ണൂക്കര പൂജ സൂപ്പർ സ്റ്റോറിന്റെ ഷട്ടർ പൊളിച്ച് 43,000 രൂപയുടെ സിഗരറ്റ് മോഷ്ടിച്ചതും ഇവരാണെന്ന് അന്വേഷണത്തിൽ വ്യക്തമായി. രണ്ടു ബൈക്കുകളും പാലിയേറ്റീവ് കെയർ സെന്ററിന്റെ ഉപേക്ഷിച്ച രശീത് ബുക്കുകളും ഇവരിൽ നിന്ന് കണ്ടെടുത്തു.

ഷാഹിദ് കളവ് കേസ്സിലും പൊലീസിനെ അക്രമിച്ച കേസിലും പ്രതിയായി കണ്ണൂർ സെൻട്രൽ ജയിലിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ കൊവിഡ് കാലത്തെ പ്രത്യേക ഇളവിൽ പുറത്തിറങ്ങിയതായിരുന്നു. മോഷണം നടത്തിയ ശേഷം ബാലുശ്ശേരിയിലെ കോഴിക്കടയിൽ ജോലി ചെയ്യുകയായിരുന്നു ഇയാൾ.

ടൗൺ ഇൻസ്‌പെക്ടർ ഉമേഷിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്.ഐ കെ.ടി ബിജിത്ത്, എസ്.ഐ എ.അനിൽ കുമാർ, എ.എസ്.ഐ സുനിൽകുമാർ, സജേഷ്‌കുമാർ, അനൂജ് എന്നിവരടങ്ങിയ സംഘമാണ് പ്രതിക
ളെ പിടികൂടികൂടിയത്.