സ്വന്തമായൊരു വീട്; ഏതൊരു സാധാരണക്കാരന്റെയും ജീവിതസ്വപ്നം. ശരാശരിക്കാരുടെ സ്വപ്നത്തിൽ പക്ഷേ, തെളിഞ്ഞുവരുന്നത് ഒരിക്കലും ആഡംബരത്തികവാർന്ന കൊട്ടാര മാളികയാവില്ല. സാധാരണക്കാർക്ക് വീടെന്നാൽ അത്യാവശ്യം സൗകര്യങ്ങൾ ഒത്തിണങ്ങിയ, ആധുനികതയുടെ അംശങ്ങൾ കൂടി ചേർന്ന കൊച്ചു പാർപ്പിടം തന്നെ. ഈയൊരു ചിന്താഗതിയുള്ള മഹാഭൂരിപക്ഷത്തിന്റെ മനസ്സിൽ സംതൃപ്തി നിറയ്ക്കുന്നുവെന്നിടത്താണ് ഓസം ബിൽഡേഴ്സിന്റെ പെരുമ. ഏതു പ്രോജക്ടിലും ഓസം പതിയ്ക്കുന്നത് മികവിന്റെ മുദ്രയാണ്. ഭവന നിർമ്മാണ മേഖലയിൽ വളരെ കുറഞ്ഞ കാലത്തിനിടെ ബ്രാൻഡിംഗ് പതിഞ്ഞ ഒാസം ബിൽഡേഴ്സിന്റെ പിറവിയിലുമുണ്ട് സ്വപ്നസാക്ഷാത്കാരം; ഓസം സാരഥി കാരപ്പറമ്പ് സ്വദേശി ശൈലേഷിന്റെ സ്വപ്നസാഫല്യം. സ്വകാര്യ സ്ഥാപനത്തിലെ അക്കൗണ്ടന്റിൽ നിന്ന് വിഖ്യാത ബിൽഡറിലേക്ക് ഇദ്ദേഹം ഉയർന്നത് വെറുതെ സ്വപ്നത്തിൽ അടയിരുന്നായിരുന്നില്ല. ആത്മസമർപ്പണത്തിലൂടെ, നിശ്ചയദാർഢ്യവഴിയിൽ മുന്നേറി ലക്ഷ്യത്തിൽ എത്തിപ്പിടിക്കുകായിരുന്നു.റിട്ട. ഫിഷറീസ് സൂപ്പർവൈസർ നടക്കാവ് കമ്മിളിപ്പറമ്പത്ത് പത്മനാഭന്റെയും അറയക്കാട്ട് വിശാലാക്ഷിയുടെയും മകൻ കമ്മിളിപ്പറമ്പത്ത് ശൈലേഷ് കുമാറിന് കൗമാര - യൗവനങ്ങളിൽ കഷ്ടപ്പാടിന്റെ വെല്ലുവിളുകൾ കുറച്ചൊന്നുമായിരുന്നില്ല. പക്ഷേ, അപ്പോഴും കാലിടറാതെ പിടിച്ചുനിന്നു. കൂട്ടുകാരൊക്കെയും കളിച്ചു തകർക്കുന്ന സമയത്ത് ശൈലേഷ് പാർട്ട് ടൈം ജോലിയിൽ തിരക്കിലായിരുന്നു. മനസ്സിൽ ഒരൊറ്റ മോഹം മാത്രം. നന്നായി പഠിച്ച് ഒരു ജോലി. ആ ജോലിയിലൂടെ സമൂഹത്തിൽ ഒരു കൈയൊപ്പും നൽകണം. ഏത് മേഖലയായാലും തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുക എന്നതായിരുന്നു ശൈലേഷിന്റെ ലക്ഷ്യം.
ആ വഴിയിലേക്ക് കടക്കാൻ ജോലികൾ പലതും ചെയ്തു. കടമ്പകൾ പല രൂപത്തിൽ പ്രത്യക്ഷപ്പെട്ടപ്പോഴും തളരാതെ അവ മറി കടന്നു. നിങ്ങൾക്ക് ഒരു ലക്ഷ്യമുണ്ടെങ്കിൽ, ആ ലക്ഷ്യം ആത്മാർത്ഥതയോടെയാണെങ്കിൽ, അത് നേടിയെടുക്കാൻ കഴിയുമെന്നതിൽ ശൈലേഷിന് സംശയമില്ല. തടസ്സങ്ങൾ പലതുമുണ്ടാകാം. അവയെ അതിജീവിച്ച് മുന്നോട്ട് കുതിക്കുന്നവനേ വിജയിക്കുകയുള്ളുവെന്നും ഇദ്ദേഹം പറയുന്നു.
@ അരങ്ങേറ്റം സ്വന്തം വീട് നിർമ്മാണത്തിലൂടെ
മലബാർ ക്രിസ്ത്യൻ കോളേജ് സ്കൂളിൽ നിന്ന് പഠനം പൂർത്തിയാക്കിയ ശേഷം 17ാം വയസിൽ സംരംഭകന്റെ കുപ്പായമണിയുകയായിരുന്നു ശൈലേഷ്. കോവൂരിൽ സ്വന്തമായി ട്യൂഷൻ സെന്റർ തുറന്നു. രണ്ടര വർഷത്തോളം ഈ പഠന കേന്ദ്രവുമായി മുന്നോട്ട് പോയി. നടക്കാവിലെ നാഷണൽ കോളേജിൽ നിന്ന് ബിരുദ പഠനം (ബി.കോം) പൂർത്തിയാക്കി. പിന്നീട് എൻജിനിയറിംഗിന്റെ വഴിയിൽ ഐ.ടി.സി കോളേജിലെത്തി. പക്ഷേ, പഠിക്കാൻ അതീവ താത്പര്യമുണ്ടായിരുന്നപ്പോഴും കടുത്ത സാമ്പത്തികഞെരുക്കം വിലങ്ങുതടിയായി. തുടർന്ന് എമ്പയർ എൻജിനിയറിംഗ് കമ്പനിയിൽ അക്കൗണ്ടന്റിന്റെ ജോലി കണ്ടെത്തി. പിന്നീട് ജോലിയ്ക്കൊപ്പമായി പഠനം. എൻജിനിയറിംഗ് കഴിഞ്ഞ ശേഷം വീണ്ടും സംരംഭകത്വത്തിലേക്ക് തിരിഞ്ഞു. കോഴിക്കോട് നഗരത്തിൽ ചിന്താവളപ്പിൽ ബ്രദേഴ്സ് എൻജിനിയറിംഗ് കമ്പനിയുടെ ഉദയം അങ്ങനെയാണ്. അതിനിടയ്ക്ക് ഹിന്ദുസ്ഥാൻ ബിസിനസ് കോർപ്പറേഷനിൽ എക്സിക്യൂട്ടിവായും ജോലി ചെയ്തിരുന്നു.
ബാച്ചിലർ ജീവിതത്തിന് ദൈർഘ്യം കുറച്ചേയുണ്ടായുള്ളൂ. പുതിയ ജീവിതത്തിന് തുടക്കമിട്ട് 24ാം വയസ്സിൽ വിവാഹിതനായി. ആ വർഷം തന്നെ സ്വന്തമായി വീട് എന്ന സ്വപ്നവും യാഥാർത്ഥ്യമാക്കിയെന്നത് നേട്ടം. അതിലൂടെ കൈവരിച്ച ആത്മവിശ്വാസം പിന്നീട് എല്ലാ പ്രോജക്ടിലും വലിയ പ്രചോദനമായിട്ടുണ്ടെന്ന് ശൈലേഷ് പറയുന്നു.
നിർമ്മാണ മേഖലയിലെ ആദ്യസംരംഭം V R 4 U എന്ന സ്ഥാപനം. പിന്നീടാണ് അതിന് കീഴിൽ ഓസം ബിൽഡേഴ് ആൻഡ് ഡവലപ്പേഴ്സിന്റെ പിറവി. ക്ലയന്റിന്റെ താത്പര്യങ്ങളറിഞ്ഞ് നിർമ്മാണത്തിൽ പകർത്തുക എന്ന ശൈലിയ്ക്ക് ഊന്നൽ നൽകുന്നുവെന്നതുകൊണ്ടു തന്നെ അവരുടെ മനം നിറയ്ക്കാൻ ഓസം ടീമിന് കഴിയുന്നു. പാർപ്പിട നിർമ്മാണ രംഗത്ത് മികച്ച ബ്രാൻഡുകളുടെ നിരയിൽ ഓസം ബിൽഡേഴ്സിന് സ്ഥാനം പിടിക്കാനായത് 'കസ്റ്റമർ സാറ്റിസ്ഫാക്ഷൻ' മുഖ്യമുദ്രാവാക്യമായി ഉയർത്തിപ്പിടിക്കുന്നതിലൂടെയാണ്.
@ ബജറ്റ് അപ്പാർട്ട്മെന്റ് മുതൽ അത്യാഡംബര വില്ല വരെ
താരതമ്യേന കുറഞ്ഞ ബജറ്റിലുള്ള അപ്പാർട്ട്മെന്റ് സമുച്ചയങ്ങൾ തീർക്കുന്ന ഓസം ബിൽഡേഴ്സ് അത്യാഡംബര വില്ലകൾ ഒരുക്കുന്നതിലും പ്രാഗത്ഭ്യം തെളിയിച്ചിട്ടുണ്ട്. ഓരോ പ്രോജക്ടിലും മേന്മയുടെ മുദ്ര ചാർത്താൻ അങ്ങേയറ്റം ശ്രദ്ധ ചെലുത്തുന്നു. പരിചയസമ്പന്നരായ എൻജിനിയറിംഗ് വിദഗ്ദ്ധരുടെ ടീമിന് പുത്തൻ ആശയങ്ങൾ ആവിഷ്കരിക്കുന്നതിൽ ഗവേഷണ ചാതുര്യമുണ്ട്. കുറ്റമറ്റ നിർമ്മാണത്തിന് അടിസ്ഥാനം വൈദഗ്ദ്ധ്യം തികഞ്ഞ ഇരുന്നൂറോളം തൊഴിലാളികളും.
പ്ലാൻ ആൻഡ് എസ്റ്റിമേറ്റ്, ഇന്റീരിയർ ഡിസൈനിംഗ്, 3 ഡി വിഷ്വലൈസേഷൻ, നവീകരണം, സർവേയിംഗ്, ലാൻഡ് സ്കേപ്പിംഗ് എന്നിങ്ങനെ വൈവിദ്ധ്യമാർന്ന ഡിവിഷനുകളിൽ ഓസം നൂറു ശതമാനം പൂർണതയിലെത്താറുണ്ട്.പ്രോജക്ടിൽ ഉടനീളം ഉന്നത ഗുണനിലവാരവും സുരക്ഷാമാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് കമ്പനി. എല്ലാ പ്രോജക്ടുകളിലും ശൈലേഷിന്റെതായി തനതുമുദ്രയുടെ കൈയൊപ്പ് ചാർത്താറുമുണ്ട്.ഉപഭോക്താക്കളുടെ ആഗ്രഹത്തിനും ബഡ്ജറ്റിനുമനുസരിച്ചുള്ള പാർപ്പിടനിർമ്മാണത്തിലാണ് ഓസം ഏറെ ഊന്നൽ നൽകുന്നത്. പ്രവാസികൾക്ക് കൈത്താങ്ങായി ഓസം പ്രത്യേക പാക്കേജും ഒരുക്കുന്നുണ്ട്. പത്ത് ലക്ഷം രൂപയുടെ ബജറ്റ് ഹോമുകൾ മുതൽ നിർമ്മിക്കുന്നുണ്ട് ഓസം.
@ സാമൂഹ്യ പ്രതിബദ്ധതയോടെ
കോഴിക്കോട്ടെ സാമൂഹിക - ജീവകാരുണ്യപ്രവർത്തന രംഗത്ത് ഓസം ബിൽഡേഴ്സിന്റെ സജീവപങ്കാളിത്തമുണ്ട്. കഴിഞ്ഞ പ്രളയകാലത്തുൾപ്പെടെ നിർധന കുടുംബങ്ങൾക്ക് കൈത്താങ്ങേകി. കൊവിഡ് ലോക്ക് ഡൗൺ സൃഷ്ടിച്ച പ്രതിസന്ധിയിൽ സാമ്പത്തിക പ്രയാസമനുഭവിക്കുന്ന പാവപ്പെട്ട രോഗികൾക്ക് അവശ്യസാധനങ്ങളുടെ കിറ്റുകൾ എത്തിച്ചു. ഒരു ദിവസം 30 കിറ്റുകൾ വരെ വിതരണം ചെയ്തു. കുടുബവുമുണ്ടായിരുന്നു ഒപ്പം. കാലിക്കറ്റ് വെസ്റ്റ് റോട്ടറി ക്ലബ്ബ് പ്രസിഡന്റ് കൂടിയാണ് ശൈലേഷ്.
@ കുടുംബം
ഭാര്യ: അനിത. മക്കൾ: സോഹിത് (ബി എസ് സി ബയോ ടെക്നോളജി വിദ്യാർത്ഥി), സനത് (ഭവൻസ് സ്കൂൾ പ്ലസ് വൺ വിദ്യാർത്ഥി). സഹോദരങ്ങൾ: ഷർമ്മിള, ഷൈമലത, ഷൈജ.
OZUM BUILDERS AND DEVELOPERS
Head Office : AT Complex, East Nadakkavu kozhikode
Mob : 9847292824, Ph : 0495 - 2761000