കോഴിക്കോട് : മുസ്ലിം ലീഗ് മേഖലാ കൗൺസിൽ അംഗവും കോർപ്പറേഷൻ പതിനാറാം വാർഡ് കമ്മിറ്റി ചെയർമാനുമായ മുഹമ്മദ് അഷറഫ് പാർട്ടിയിൽ നിന്ന് രാജി വെച്ചു.
പാർട്ടിയിലെ പൊരുത്തക്കേടുകളിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പരസ്പര സഹകരണമില്ലാതെ ജില്ലയിലെ ഭാരവാഹികൾ ചേരി തിരിഞ്ഞ് പോരടിക്കുകയാണ്. ഇത്തരം സംഭവങ്ങളിൽ മനംനൊന്ത് കഴിഞ്ഞ മാസം നാല്പതോളം പേരാണ് പാർട്ടി വിട്ടത്.
വാർത്താസമ്മേളനത്തിൽ യു.പി.അബൂബക്കർ, ക്യാപ്ടൻ നാസർ, പി.പി.കാസിം എന്നിവരും സംബന്ധിച്ചു.